ഗൃ​ഹ​നാ​ഥ​ൻ വീ​ടി​നു​ള്ളി​ൽ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ; മ​ക​ൻ അ​റ​സ്റ്റി​ൽ

12:02 AM Jun 30, 2019 | Deepika.com
ചി​​​റ്റാ​​​രി​​​ക്കാ​​​ൽ: കു​​​ടും​​​ബ​​​നാ​​​ഥ​​​നെ വീ​​​ടി​​​നു​​​ള്ളി​​​ൽ മ​​​രി​​​ച്ച​​​നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി. ചി​​​റ്റാ​​​രി​​​ക്കാ​​​ൽ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ൻ അ​​​തി​​​ർ​​​ത്തി​​​യി​​​ൽ​​​പ്പെ​​​ട്ട വെ​​​സ്റ്റ് എ​​​ളേ​​​രി പ​​​ഞ്ചാ​​​യ​​​ത്ത് അ​​​തി​​​രു​​​മാ​​​വ് കോ​​​ള​​​നി​​​യി​​​ലെ പു​​​തി​​​യ​​​കൂ​​​ട്ട​​​ത്തി​​​ൽ ദാ​​​മോ​​​ദ​​​ര​​​നെ (68)യാ​​​ണ് ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ വീ​​​ടി​​​നു​​​ള്ളി​​​ൽ മ​​​രി​​​ച്ച​​​നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

കൊ​​​ല​​​പാ​​​ത​​​ക​​​മാ​​​ണെ​​​ന്ന സം​​​ശ​​​യ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ മൂ​​​ത്ത​​​മ​​​ക​​​ൻ അ​​​നീ​​​ഷി​​​നെ ചി​​​റ്റാ​​​രി​​​ക്കാ​​​ൽ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു. അ​​​നീ​​​ഷും അ​​​മ്മ രാ​​​ധാ​​​മ​​​ണി​​​യും അ​​​ച്ഛ​​​ൻ ദാ​​​മോ​​​ദ​​​ര​​​നും മാ​​​ത്ര​​​മേ വീ​​​ട്ടി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നു​​​ള്ളൂ. ഇ​​​വ​​​ർ ത​​​മ്മി​​​ലു​​​ണ്ടാ​​​യ ത​​​ർ​​​ക്ക​​​മാ​​​ണ് കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​ലേ​​​ക്ക് ന​​​യി​​​ച്ച​​​തെ​​​ന്ന് ക​​​രു​​​തു​​​ന്ന​​​താ​​​യി പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു. വി​​​ര​​​ല​​​ട​​​യാ​​​ള വി​​​ദ​​​ഗ്ധ​​​രും ഫോ​​​റ​​​ൻ​​​സി​​​ക് വി​​​ദ​​​ഗ്ധ​​​രും സ്ഥ​​​ല​​​ത്തെ​​​ത്തി പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി.