രാ​ജ്കു​മാ​റി​ന്‍റെ മ​ര​ണം:​ പോലീസ് ഉന്നതർ കു​റ്റ​ക്കാ​രെന്നു കെ.​കെ.​ ശി​വ​രാ​മ​ൻ

12:02 AM Jun 30, 2019 | Deepika.com
തൊ​​ടു​​പു​​ഴ:​​ നെ​​ടു​​ങ്ക​​ണ്ട​​ത്തെ ഹ​​രി​​ത ഫി​​നാ​​ൻ​​സ് ഉ​​ട​​മ രാ​​ജ്കു​​മാ​​റി​​ന്‍റെ മ​​ര​​ണ​​ത്തി​​ൽ ജി​​ല്ലാ പോ​ലീ​​സ് ഉ​ന്ന​ത​ർ കു​​റ്റ​​ക്കാ​​രാ​​ണെ​​ന്നു സി​​പി​​ഐ ഇ​​ടു​​ക്കി ജി​​ല്ലാ സെ​​ക്ര​​ട്ട​​റി കെ.​​കെ.​​ശി​​വ​​രാ​​മ​​ൻ പ​​റ​​ഞ്ഞു.​ പോ​​ലീ​​സ് ക​​സ്റ്റ​​ഡി​​യി​​ൽ വാ​​ങ്ങി​​യ പ്ര​​തി​​യെ മ​​ർ​​ദി​​ച്ച​​തു നി​​യ​​മ​​വി​​രു​​ദ്ധ​​മാ​​ണ്. ഇ​​ക്കാ​​ര്യ​​ത്തി​​ൽ മേ​​ലു​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ അ​​റി​​വും സ​​മ്മ​​ത​​വും ഉ​​ണ്ടെ​​ന്നും അ​​ദ്ദേ​​ഹം ആ​​രോ​​പി​​ച്ചു.​

ലോ​​ക്ക​​പ്പി​​ലും ജ​​യി​​ലി​​ലും മ​​ർ​​ദ​​ന​​മു​​ണ്ടാ​​യി. പോ​​ലീ​​സി​​ന്‍റെ ഭാ​​ഗ​​ത്തു നി​​ന്ന് ഉ​​ണ്ടാ​​യി​​ട്ടു​​ള്ള ഇ​​ത്ത​​രം പൈ​​ശാ​​ചി​​ക ന​​ട​​പ​​ടി ഇ​​ട​​തു​​പ​​ക്ഷ സ​​ർ​​ക്കാ​​രി​​ന്‍റെ ന​​യ​​ങ്ങ​​ളെ അ​​ട്ടി​​മ​​റി​​ക്കു​​ന്ന​​താ​​ണ്. മൂ​​ന്നാം മു​​റ പ്ര​​യോ​​ഗി​​ക്ക​​രു​​തെ​​ന്ന പോ​​ലീ​​സ് മാ​​നു​​വ​​ലി​​ലെ നി​​ർ​​ദേ​​ശം പോ​​ലും കാ​​റ്റി​​ൽ​​പ്പ​​റ​​ത്തി​​യാ​​ണ് ഇ​​ടു​​ക്കി​​യി​​ൽ കാ​​ര്യ​​ങ്ങ​​ൾ ന​​ട​​ന്ന​​ത്. കു​​ടി​​വെ​​ള്ളം പോ​​ലും ന​​ൽ​​കാ​​തെ ക്രൂ​​ര​​മാ​​യ മ​​ർ​​ദ​​ന മു​​റ​​ക​​ൾ അ​​ഴി​​ച്ചു​​വി​​ട്ട പോ​​ലീ​​സി​​ന്‍റെ കാ​​ട​​ത്തം മൂ​​ലം ഉ​​ണ്ടാ​​യി​​ട്ടു​​ള്ള മ​​നു​​ഷ്യ​​ക്കു​​രു​​തി​​ക്കു ജി​ല്ല​യി​ലെ പോ​ലീ​സ് ഉ​ന്ന​ത​രും കു​​റ്റ​​ക്കാ​​രാ​​ണെ​​ന്നും അ​​ദ്ദേ​​ഹം ആ​രോ​പി​ച്ചു.