പ്രതിഭാ സംഗമം ആവേശമായി; വിജയലഹരിയിൽ മാന്നാനം കെഇ സ്കൂൾ

01:19 AM Jun 29, 2019 | Deepika.com
മാ​​ന്നാ​​നം: മാ​ന്നാ​നം കെ​ഇ സ്കൂ​ൾ ഇ​ന്ന​ലെ ആ​വേ​ശ​ല​ഹ​രി​യി​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം സം​സ്ഥാ​ന ത​ല​ത്തി​ലും ദേ​ശീ​യ ത​ല​ത്തി​ലും വി​ജ​യ​ങ്ങ​ൾ കൊ​യ്ത വി​ദ്യാ​ർ​ഥിപ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്കാ​ൻ സ്കൂ​ൾ ഒ​ന്ന​ട​ങ്കം ഇ​ന്ന​ലെ ഒ​ത്തു​ചേ​ർ​ന്നു.

കെഇ സ്കൂ​​ൾ ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ ന​​ട​​ത്തി​​യ അ​​നു​​മോ​​ദ​​ന സ​​മ്മേ​​ള​​നം ‘എ​​ക്സ​​ല​​ൻ​​ഷ്യ കീം​​സ് 2019’ ബെം​​ഗ​​ളൂ​​രു ക്രൈ​​സ്റ്റ് യൂ​​ണി​​വേ​​ഴ്സി​​റ്റി മു​​ൻ വൈ​​സ് ചാ​​ൻ​​സല​​ർ റ​​വ.​​ ഡോ. തോ​​മ​​സ് ചാ​​ത്തം​​പ​​റ​​ന്പി​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

“ന​​ല്ല​​തി​​നൊ​​ക്കെ നി​​ങ്ങ​​ളാ​​യി​​രി​​ക്ക​​ണം ഉ​​ത്ത​​ര​​വാ​​ദി​​ക​​ൾ. അ​​തു​കൊ​​ണ്ട് നി​​ങ്ങ​​ൾ എ​​വി​​ടെ പോ​​യാ​​ലും കെ​​ഇ സ്കൂ​​ൾ വി​​ദ്യാ​​ർ​​ഥി​​യു​​ടെ എ​​ല്ലാ ഗു​​ണ​​വും കാ​​ണി​​ക്ക​​ണം. സ്കൂ​​ളി​​ൽ​നി​​ന്നു പ​​ഠ​​നം ക​​ഴി​​ഞ്ഞു പു​​റ​​ത്തേ​ക്കു പോ​​കു​​ന്ന എ​​ല്ലാ കു​​ട്ടി​​ക​​ൾ​​ക്കും വ​​ലി​​യ അ​​വ​​സ​​ര​​ങ്ങ​​ളു​ണ്ട്. മെ​​ഡി​​ക്ക​​ലോ, എ​​ൻ​​ജി​​നി​​യ​​റിം​​ഗോ മ​​റ്റ് ഏ​​തു മേ​​ഖ​​ല​​യോ ആ​​യാ​​ലും നി​​ങ്ങ​​ൾ ഉ​​ന്ന​​തവി​​ജ​​യം നേ​​ടും. അ​​തി​​നു​​ള്ള പ​​രി​​ശീ​​ല​​നം നി​​ങ്ങ​​ൾ​​ക്ക് കെഇ സ്കൂ​​ളി​​ൽ​നി​​ന്നു ല​​ഭി​​ക്കു​​ന്നു​​ണ്ട്.”- അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

മ​​റ്റൊ​​രു പ്ര​​ത്യ​​ക​​ത, ഈ ​​സ്കൂ​​ളി​​ന്‍റെ പ​​രി​​സ്ഥി​​തി​യോ​​ടു​​ള്ള സ​​മീ​​പ​​നമാ​​ണ്. പ​​ഠി​​ച്ചു മു​​ന്നേ​​റാ​​ൻ സ​ഹാ​യി​ക്കു​ന്ന ത​​ര​​ത്തി​​ലു​​ള്ള സ്കൂ​ൾ പ​രി​സ​ര​വും അ​ന്ത​രീ​ക്ഷ​വു​മാ​ണ് ഇ​വി​ടെ​യു​ള്ള​ത്. അ​​തി​​നാ​​ൽ വി​​ജ​​യി​​ക്കാ​​നു​​ള്ള ഒ​​രു മ​​ന്ത്ര​​ത്തി​​ന്‍റെ സ്വാ​​ധീ​​നം തീ​​ർ​​ച്ച​​യാ​​യും സ്കൂ​​ളി​​നെ ചു​​റ്റി​​പ്പി​റ്റി​​യു​​ണ്ട്. ഈ ​​കു​​ട്ടി​​ക​​ൾ വി​​ജ​​യം നേ​​ടി​​യ​​തു ക​​ഠി​​നാ​​ധ്വാ​​നം​കൊ​​ണ്ട് കൂ​​ടി​​യാ​ണെ​ന്നും അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

സ്കൂ​​ൾ പ്രി​​ൻ​​സി​​പ്പ​​ൽ ഫാ. ​​ജെ​​യിം​​സ് മു​​ല്ല​​ശേ​രി സി​​എം​​ഐ, വൈ​​സ് പ്രി​​ൻ​​സി​​പ്പ​​ൽ ഷാ​​ജി ജോ​​ർ​​ജ്, സ്കൂ​​ൾ മാ​​നേ​​ജ​​ർ ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ൻ ചാ​​മ​​ത്ത​​റ സി​​എം​​ഐ, തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​ക്യ​​ഷ്ണ​​ൻ എം​​എ​​ൽ​​എ, മാ​​ന്നാ​​നം ആ​​ശ്ര​​മം പ്രി​​യോ​​ർ ഫാ. ​​സ്ക​​റി​​യ എ​​തി​​രേ​​റ്റ് സി​​എം​​ഐ, പി​​ടി​​എ പ്ര​​സി​​ഡ​​ന്‍റ് ജോ​​മി മാ​​ത്യു, സു​​രേ​​ഷ് കു​​റു​​പ്പ് എം​​എ​​ൽ​​എ, ബ്രി​​ല്യ​​ന്‍റ് സ്റ്റ​​ഡി സെ​​ന്‍റ​​ർ ഡ​​യ​​റ​​ക്‌​ട​​ർ പി. ​​ജോ​​ർ​​ജ് തോ​​മ​​സ്, ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തം​​ഗം മ​​ഹേ​​ഷ് ച​​ന്ദ്ര​​ൻ, ഫാ. ​സേ​​വ്യ​​ർ അ​​ന്പാ​​ട്ട് സി​​എം​​ഐ, ഫാ. ​​ചാ​​ൾ​​സ് മു​​ണ്ട​​ക​​ത്തി​​ൽ സി​​എം​​ഐ, വി​​നോ​​ദ് ശ​​ങ്ക​​ര​​മം​​ഗ​​ലം, ഹെ​​ഡ്മാ​​സ്റ്റ​​ർ കെ.​​ഡി. സെ​​ബാ​​സ്റ്റ്യ​​ൻ, വി​​ഷ്ണു വി​​നോ​​ദ്, മെ​​വി​​റ്റ് മാ​​ത്യു എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.