കൊച്ചി: വൈസ്മെൻ ഇന്റർനാഷണൽ ഇന്ത്യ ഏരിയയുടെ ഭാരവാഹികളുടെ സ്ഥാനാരോഹണം നാളെ നെടുന്പാശേരി സാജ് എർത്ത് റിസോർട്ടിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
വൈകുന്നേരം അഞ്ചിനു നടക്കുന്ന ചടങ്ങ് ഇന്റർനാഷണൽ പ്രസിഡന്റ് മൂണ്സാംഗ് ബോങ് ഉദ്ഘാടനം ചെയ്യും. ഏരിയ പ്രസിഡന്റ് കെ.സി. സാമുവൽ അധ്യക്ഷത വഹിക്കും. സേവനപ്രവർത്തനങ്ങളുടെ ഉദ്ഘാടനം ആഗോള ട്രഷറർ ഫിലിപ്സ് ചെറിയാൻ നിർവഹിക്കും. ഇന്റർനാഷണൽ സെക്രട്ടറി ജനറൽ ജോസ് വർഗീസ് സ്പെഷൽ ബുള്ളറ്റിൻ പ്രകാശനം ചെയ്യും.
കാൻസർ രോഗികളുടെ പരിചരണവും സംരക്ഷണവും ചികിത്സയുമാണ് ഈ വർഷത്തെ പ്രധാന സേവന പദ്ധതി. ഇതിനായി 40 കോടി രൂപ വിനിയോഗിക്കാൻ തീരുമാനിച്ചതായും അവർ പറഞ്ഞു.
ചടങ്ങിൽ ഇന്ത്യ ഏരിയയുടെ പ്രസിഡന്റായി വി.എ. തങ്കച്ചൻ, സെക്രട്ടറിയായി ഡോ. ജോസഫ് മനോജ്, ട്രഷററായി ജോമി പോൾ, ബുള്ളറ്റിൻ എഡിറ്ററായി എൻ.പി. വർഗീസ് എന്നിവർ സ്ഥാനമേൽക്കും. വി. എ. തങ്കച്ചൻ, ജോബി പോൾ, ജോസഫ് കോട്ടൂരാൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
കാൻസർ രോഗികൾക്കായി വൈസ്മെൻ ഇന്റർനാഷണൽ 40 കോടി ചെലവഴിക്കും
01:19 AM Jun 29, 2019 | Deepika.com