പ്ര​ഫ. സി.​ടി. അ​ര​വി​ന്ദ​കു​മാ​ർ എം​ജി സർവകലാശാല പ്രോ ​വൈ​സ് ചാ​ൻ​സ​ല​ർ

12:57 AM Jun 29, 2019 | Deepika.com
‌കോ​​ട്ട​​യം: എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല പ്രോ ​​വൈ​​സ് ചാ​​ൻ​​സ​​ല​​റാ​​യി പ​​രി​​സ്ഥി​​തി ശാ​​സ്ത്ര​​ജ്ഞ​​നും സ​​ർ​​വ​​ക​​ലാ​​ശാ​​ല പ​​രി​​സ്ഥി​​തി പ​​ഠ​​ന​​വ​​കു​​പ്പി​​ലെ അ​​ധ്യാ​​പ​​ക​​നു​​മാ​​യ പ്ര​​ഫ.​സി.​​ടി. അ​​ര​​വി​​ന്ദ​​കു​​മാ​​ർ നി​​യ​​മി​​ത​​നാ​​യി. ശാ​​സ്താം​​കോ​​ട്ട സ്വ​​ദേ​​ശി​​യാ​​യ അ​​ര​​വി​​ന്ദ​​കു​​മാ​​ർ 2017 ജൂ​​ലൈ​​യി​​ൽ ന​​ട​​ന്ന ഇ​​ന്ത്യ​​യു​​ടെ ആ​​ർ​​ട്ടി​​ക് പ​​ര്യ​​വേ ക്ഷണ സം​​ഘം ത​​ല​​വ​​നാ​​യി​​രു​​ന്നു.

നി​​ല​​വി​​ൽ സ​​ർ​​വ​​ക​​ലാ​​ശാ​​ല ഇ​ന്‍റേ​​ണ​​ൽ ക്വാ​​ളി​​റ്റി അ​​ഷ്വ​​റ​​ൻ​​സ് സെ​​ല്ലി​​ന്‍റെ​​യും അ​​ന്ത​​ർ സ​​ർ​​വ​​ക​​ലാ​​ശാ​​ല ഇ​​ൻ​​സ്ട്രു​​മെ​ന്‍റേ​​ഷ​​ൻ സെ​​ന്‍റ​​റി​​ന്‍റെ​​യും ഡ​​യ​​റ​​ക്ട​​റും കേ​​ന്ദ്ര സ​​ർ​​ക്കാ​​രി​​ന്‍റെ കീ​​ഴി​​ലു​​ള്ള ശാ​​സ്ത്ര സാ​​ങ്കേ​​തി​​ക വ​​കു​​പ്പി​​ന്‍റെ സെ​​യ്ഫ് സെ​​ന്‍റ​​റി​​ന്‍റെ കോ​ ​ഓ​​ർ​​ഡി​​നേ​​റ്റ​​റു​​മാ​​ണ്. പൂ​​ന സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ​നി​​ന്നു എം​​എ​​സ്‌​സി​​യും പി​​എ​​ച്ച്ഡി​​യും നേ​ടി. ജ​​ർ​​മ​​നി​​യി​​ലെ മാ​​ക്സ്പ്ലാ​​ങ്ക് ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട്, ബെ​​ൽ​​ജി​​യ​​ത്തി​​ലെ കാ​ത്ത​ലി​ക് യൂ​​ണി​​വേ​​ഴ്സി​​റ്റി, നെ​​ത​​ർ​​ല​​ൻ​ഡി​ലെ ആം​​സ്റ്റ​​ർ​​ഡാം ഫ്രീ ​​യൂ​​ണി​​വേ​​ഴ്സി​​റ്റി എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ​ പോ​​സ്റ്റ് ഡോ​​ക്ട​​റ​​ൽ ഗ​​വേ​​ഷ​​ണം പൂ​​ർ​​ത്തീ​​ക​​രി​​ച്ചു. 26 വ​​ർ​​ഷ​​മാ​​യി എം​​ജി​​യി​​ൽ അ​​ധ്യാ​​പ​​ക​​നാ​​ണ്.

കേ​​ന്ദ്ര മാ​​ന​​വ വി​​ഭ​​വ​​ശേ​​ഷി മ​​ന്ത്രാ​​ല​​യ​​ത്തി​​ന്‍റെ 2019ലെ ​​ലീ​​പ് പ്രോ​​ഗ്രാ​​മും യൂ​​റോ​​പ്യ​​ൻ യൂ​​ണി​​യ​​ന്‍റെ 2019ലെ ​​ഇ​​റാ​​സ്മ​​സ് ഫെ​​ലോ​​ഷി​​പ്പും ല​​ഭി​​ച്ചി​​ട്ടു​​ണ്ട്. 40 ദേ​​ശീ​​യ രാ​​ജ്യാ​​ന്ത​​ര കോ​​ണ്‍​ഫ​​റ​​ൻ​​സു​​ക​​ളി​​ൽ ഗ​​വേ​​ഷ​​ണ പ്ര​​ബ​​ന്ധ​​ങ്ങ​​ൾ അ​​വ​​ത​​രി​​പ്പി​​ച്ചി​​ട്ടു​​ണ്ട്. 15 പേ​​ർ ഇ​​ദ്ദേ​​ഹ​​ത്തി​​നു ​കീ​​ഴി​​ൽ പി​​എ​​ച്ച്ഡി പൂ​​ർ​​ത്തീ​​ക​​രി​​ച്ചു. എം​​ജി പ​​രി​​സ്ഥി​​തി പ​​ഠ​​ന സു​​സ്ഥി​​ര വി​​ക​​സ​​ന അ​​ന്ത​​ർ​​സ​​ർ​​വ​​ക​​ലാ​​ശാ​​ല സെ​​ന്‍റ​​റി​​ലെ റി​​സ​​ർ​​ച്ച് സ​​യ​​ന്‍റി​​സ്റ്റാ​​യ ഡോ. ​​ഉ​​ഷ അ​​ര​​വി​​ന്ദാ​​ണ് ഭാ​​ര്യ. മ​ക​ൻ മ​നു ട്രി​​ച്ചി ഗ​​വ​​ണ്‍​മെ​​ന്‍റ് മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലെ മൂ​​ന്നാം വ​​ർ​​ഷ എം​​ബി​​ബി​​എ​​സ് വി​​ദ്യാ​​ർ​​ഥി​. എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല കാ​​ന്പ​​സി​​ൽ​നി​​ന്നു​​ള്ള അ​​ധ്യാ​​പ​​ക​​ർ ഒ​​രേ​​സ​​മ​​യം വൈ​​സ് ചാ​​ൻ​​സ​​ല​​റും പ്രോ ​​വൈ​​സ് ചാ​​ൻ​​സ​​ല​​റു​​മാ​​വു​​ന്ന​​ത് ആ​ദ്യ​മാ​ണ്.