ഹയര്‍ സെക്കന്‍ഡറിക്ക് 10 ശതമാനം മാര്‍ജിനല്‍ സീറ്റ് വര്‍ധന
12:57 AM Jun 29, 2019 | Deepika.com
തിരുവനന്തപുരം: 2019-20 അധ്യയന വര്‍ഷത്തില്‍ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലും 10 ശതമാനം മാര്‍ജിനല്‍ സീറ്റ് വര്‍ധിപ്പിച്ച് ഉത്തരവിറക്കി. ഇത്തരത്തില്‍ വര്‍ധിപ്പിക്കുന്ന സീറ്റുകളിലേക്ക് ഏകജാലക പ്രക്രിയ വഴി അപേക്ഷിച്ചിട്ടുള്ളതും എന്നാല്‍ നിലവില്‍ പ്രവേശനം ലഭിക്കാത്തതുമായ കുട്ടികള്‍ക്കാണ് പ്രവേശനം നല്‍കുക. കൂടാതെ നിലവിലുള്ള വ്യവസ്ഥകള്‍ക്ക് വിധേയമായിട്ടായിരിക്കും പ്രവേശനം. സീറ്റ് വര്‍ധന വഴി സര്‍ക്കാരിന് അധിക സാമ്പത്തികബാധ്യത ഉണ്ടാകാന്‍ പാടില്ലെന്നും വിദ്യാഭ്യാസ സെക്രട്ടറി ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.