കോഷൻ ഡെപ്പോസിറ്റ് വിതരണം ജൂലൈ 10 മുതൽ
12:57 AM Jun 29, 2019 | Deepika.com
തിരുവനന്തപുരം: തിരുവനന്തപുരം ഗവൺമെന്റ് ലോ കോളജിൽ 2010-11ൽ പഞ്ചവത്സര എൽഎൽബി കോഴ്സിനു പ്രവേശനം നേടിയിട്ടുള്ള വിദ്യാർഥികളുടെയും 2011-12, 2012-13 കാലയളവിൽ വിവിധ കോഴ്സുകൾക്കു പ്രവേശനം നേടിയവരുടെയും കോഷൻ ഡെപ്പോസിറ്റ് ജൂലൈ പത്ത് മുതൽ 25 വരെ വിതരണംചെയ്യും. വിദ്യാർഥികൾ തിരിച്ചറിയൽ കാർഡ് സഹിതം രാവിലെ പത്തിനും ഉച്ചകഴിഞ്ഞ് മൂന്നിനുമിടയിൽ ഓഫീസിലെത്തി കോഷൻ ഡെപ്പോസിറ്റ് കൈപ്പറ്റണം.