കൊച്ചി: കലാ-സാംസ്കാരികരംഗത്തെ ഗവേഷണങ്ങൾക്കായി നൽകുന്ന മൂന്നാമത് യുനെസ്കോ-സഹാപീഡിയ ഫെലോഷിപ്പിന് അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി
നീട്ടി.
നേരത്തെ ഈ മാസം 30 വരെയാണ് അപേക്ഷകൾ സ്വീകരിക്കാൻ തീരുമാനിച്ചിരുന്നത്.
മലയാള ഭാഷയിൽ ഗവേഷണം നടത്തുന്നവർക്ക് അവരുടെ പ്രോജക്ടുകൾ പ്രമാണവത്കരിക്കുന്നതിനാണ് ഫെലോഷിപ്പ് നൽകുന്നത്.
40,000 രൂപയാണ് ഫെലോഷിപ്പ് തുക. ദേശീയാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സാംസ്കാരിക സ്ഥാപനങ്ങൾക്കു കേന്ദ്ര സാംസ്കാരിക വകുപ്പ് ഏർപ്പെടുത്തിയ കലാ സാംസ്കൃതി വികാസ് യോജന വഴിയുള്ള സാന്പത്തിക സഹകരണത്തിലൂടെയാണ് യുനെസ്കോ-സഹാപീഡിയ ഫെലോഷിപ്പ് നൽകുന്നത്.
ഇന്ത്യയിൽ കല-സാംസ്കാരിക രംഗത്തെ ഓണ്‍ലൈൻ എൻസൈക്ലോപീഡിയ ആയ സഹാപീഡിയ ഫെലോഷിപ് ഇംഗ്ലീഷ് കൂടാതെ ഹിന്ദി, ബംഗാളി, തമിഴ്, മലയാളം എന്നിങ്ങനെ നാല് ഇന്ത്യൻ ഭാഷകളിൽ ലഭ്യമാണ്. പോസ്റ്റ് ഡോക്ടറൽ ഗവേഷകർ, പിഎച്ച്ഡി ഗവേഷകർ, ബിരുദാനന്തര ബിരുദമോ, തത്തുല്യ യോഗ്യതയോ ഉള്ളവർക്കാണ് ഫെലോഷിപ്പിന് അർഹത.
ഡോക്യുമെന്റേഷനായോ അല്ലെങ്കിൽ ഗവേഷണമായോ ഇവ രണ്ടും ചേർന്നോ ഫെലോഷിപ്പിന് അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾ htt ps://www.sahapedia.org എന്ന വെബ്സൈറ്റിൽ ലഭിക്കും.
ഫെലോഷിപ്പിന് അപേക്ഷ സ്വീകരിക്കുന്ന തീയതി നീട്ടി ജൂലൈ 10 വരെ
12:57 AM Jun 29, 2019 | Deepika.com