ആനത്തോട് ഡാം വറ്റിവരണ്ടു, ശബരിഗിരിയിൽ ഉത്പാദനം നാമമാത്രം

01:37 AM Jun 28, 2019 | Deepika.com
പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന​ത്തെ ര​ണ്ടാ​മ​ത്തെ വലിയ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യാ​യ ശ​ബ​രി​ഗി​രി​യി​ൽ ഉ​ത്പാ​ദ​നം നാ​മ​മാ​ത്രം. കാ​ല​വ​ർ​ഷം ദു​ർ​ബ​ല​മാ​യ​തോ​ടെ സം​ഭ​ര​ണി​യി​ലേ​ക്കു നീ​രൊ​ഴു​ക്ക് കു​റ​ഞ്ഞ​തിനാലാണ് ഉ​ത്പാ​ദ​നം കു​റ​ച്ചത്. ശ​ബ​രി​ഗി​രി​യു​ടെ മൂ​ഴി​യാ​ർ വൈ​ദ്യു​തി നി​ല​യ​ത്തി​ലേ​ക്കു വെ​ള്ളം എ​ത്തി​ക്കു​ന്ന പ്ര​ധാ​ന സം​ഭ​ര​ണി​ക​ളാ​യ ക​ക്കി - ആ​ന​ത്തോ​ട്, പ​ന്പ എ​ന്നി​വി​ട​ങ്ങ​ളി​ൽ ജ​ല​നി​ര​പ്പ് 10 ശ​ത​മാ​ന​ത്തി​ലും താ​ഴെ​യാ​ണ്.

ഇ​തി​ൽ ആ​ന​ത്തോ​ട് ഡാം ​ഏ​റെ​ക്കു​റെ വ​റ്റിവ​ര​ണ്ടു. ക​ക്കി​യി​ലും പ​ന്പ​യി​ലു​മാ​ണ് നേ​രി​യ തോ​തി​ൽ നീ​രൊ​ഴു​ക്കു​ള​ള​ത്. മൂ​ന്നു ദി​വ​സ​മാ​യി ഡാ​മു​ക​ളു​ടെ വൃ​ഷ്ടി പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ഴ​യി​ല്ല. ക​ക്കി​യും ആ​ന​ത്തോ​ടും ചേ​ർ​ന്നു കി​ട​ക്കു​ന്ന സം​ഭ​ര​ണി​ക​ളാ​ണ്. ക​ക്കി​യി​ൽ വെ​ള്ള​മെ​ത്തി​യ​ശേ​ഷ​മാ​ണ് ആ​ന​ത്തോ​ട്ടി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തേ​ണ്ട​ത്. ഷ​ട്ട​റു​ക​ൾ ആ​ന​ത്തോ​ട് ഡാ​മി​നാ​ണു​ള്ള​ത്.

മൂ​ഴി​യാ​റി​ൽ ഇ​ന്ന​ലെ 1.3 ദ​ശ​ല​ക്ഷം യൂ​ണി​റ്റ് വൈ​ദ്യു​തി​യാ​ണ് ഉ​ത്പാ​ദി​പ്പി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച 1.8 ദ​ശ​ല​ക്ഷം യൂ​ണി​റ്റ് ഉ​ത്പാ​ദി​പ്പി​ച്ചി​രു​ന്നു. ക​ക്കി, പ​ന്പ ഡാ​മു​ക​ളി​ലെ ഇ​ന്ന​ല​ത്തെ ജ​ല​നി​ര​പ്പ് 7.89 ശ​ത​മാ​ന​മാ​ണ്. 2018 ജൂ​ണ്‍ ജൂ​ണ്‍ 27ന് 45 ​ശ​ത​മാ​ന​മാ​യി​രു​ന്നു ജ​ല​നി​ര​പ്പ്. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റോ​ടെ സം​ഭ​ര​ണി​ക​ൾ നൂ​റു ശ​ത​മാ​നം ശേ​ഷി​യി​ലെ​ത്തി​യി​രു​ന്നു.

ഓ​ഗ​സ്റ്റ് ഒ​ന്പ​തു മു​ത​ൽ ഷ​ട്ട​റു​ക​ൾ തു​റ​ന്നു വെ​ള്ളം പു​റ​ത്തേ​ക്കൊ​ഴു​ക്കി. ജ​ല​നി​ര​പ്പ് ക്ര​മീ​ക​രി​ക്കു​ന്ന​തി​ലേ​ക്കു വീ​ണ്ടും ഷ​ട്ട​റു​ക​ൾ തു​റ​ക്കേ​ണ്ടി​വ​ന്നു. തു​ലാവ​ർ​ഷ​വും വേ​ന​ൽ​മ​ഴ​യും പ്ര​തീ​ക്ഷി​ച്ച​പോ​ലെ സം​ഭ​ര​ണി​ക​ളി​ലേ​ക്കു വെ​ള്ളം കൊ​ണ്ടു​വ​ന്നി​ല്ല.

ബി​ജു കു​ര്യ​ൻ