കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തു കേസില്‍ തിരുവനന്തപുരം ശാസ്തനഗര്‍ സ്വദേശി പ്രകാശ് തമ്പിക്ക് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം നല്കി.
ഒരു ലക്ഷം രൂപയും തുല്യതുകയ്ക്കുള്ള രണ്ടാള് ജാമ്യവും, അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കും വരെ ശനിയാഴ്ചകളിലും അന്വേഷണ ഉദ്യോഗസ്ഥന് ആവശ്യപ്പെട്ടാലും ഹാജരാകണം, സാക്ഷിയെ സ്വാധീനിക്കാനോ സമാനകുറ്റം ചെയ്യാനോ എറണാകുളം ജില്ല വിടാനോ പാടില്ല, പാസ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണം എന്നീ വ്യവസ്ഥകളിലാണ് ജാമ്യം അനുവദിച്ചത്. മുമ്പ് സ്വര്‍ണം കടത്തിയെന്ന കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു മേയ് 29-ന് ഇയാളെ അറസ്റ്റ് ചെയ്തത്.
സ്വര്‍ണക്കടത്ത് കേസ്: പ്രകാശ് തമ്പിക്ക് ജാമ്യം
01:21 AM Jun 28, 2019 | Deepika.com