പാ​ലാ ബ്രി​ല്യ​ന്‍റ് വി​ജ​യ​ദി​നാ​ഘോ​ഷം നാ​ളെ

01:21 AM Jun 28, 2019 | Deepika.com
പാ​​ലാ: പ്ര​​വേ​​ശ​​നപ​​രീ​​ക്ഷാ​ പ​​രി​​ശീ​​ല​​ന സ്ഥാ​​പ​​ന​​മാ​​യ പാ​​ലാ ബ്രി​​ല്യ​​ന്‍റ് സ്റ്റ​​ഡി സെ​​ന്‍റ​​റി​​ന്‍റെ വി​​ജ​​യ​​ദി​​നാ​​ഘോ​​ഷം നാ​​ളെ രാ​​വി​​ലെ ഒ​​ൻ​​പ​​തി​​നു ബ്രി​​ല്യ​​ന്‍റി​​ന്‍റെ മു​​ത്തോ​​ലി കോ​​ള​​ജ് കാ​​ന്പ​​സ് ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ ന​​ട​​ക്കും. 2018-19 വ​​ർ​​ഷ​​ത്തെ പ​​രീ​​ക്ഷ​​ക​​ളി​​ൽ ഉ​​ന്ന​​തവി​​ജ​​യം നേ​​ടി​​യ വി​​ദ്യാ​​ർ​​ഥി​​ക​​ളെ അ​​നു​​മോ​​ദി​​ക്കും.

സീ​​റോ മ​​ല​​ബാ​​ർ സ​​ഭാ മേ​​ജ​​ർ ആ​​ർ​​ച്ച് ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി അ​​നു​​ഗ്ര​​ഹ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. വി​​ദ്യാ​​ഭ്യാ​​സ​​മ​​ന്ത്രി സി. ​​ര​​വീ​​ന്ദ്ര​​നാ​​ഥ് സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ജോ​​സ് കെ. ​​മാ​​ണി എം​​പി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കു​​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ൽ തോ​​മ​​സ് ചാ​​ഴി​​കാ​​ട​​ൻ എം​​പി, എം​​എ​​ൽ​​എ​​മാ​​രാ​​യ പി.​​സി. ജോ​​ർ​​ജ്, സു​​രേ​​ഷ് കു​​റു​​പ്പ്, മോ​​ൻ​​സ് ജോ​​സ​​ഫ്, ത​​ദ്ദേ​​ശ ഭ​​ര​​ണ സെ​​ക്ര​​ട്ട​​റി ടി.​​കെ.​​ ജോ​​സ് എ​​ന്നി​​വ​​ർ ആ​​ശം​​സാ​​പ്ര​​സം​​ഗം ന​​ട​​ത്തും.

പാ​​ലാ ന​​ഗ​​ര​​സ​​ഭാ​​ധ്യ​​ക്ഷ ബി​​ജി ജോ​​ജോ, മു​​ത്തോ​​ലി ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് റൂ​​ബി ജോ​​സ്, രാ​​ജ​​ൻ മു​​ണ്ട​​മ​​റ്റം, മി​​നി മ​​നോ​​ജ്, മേ​​രി ഡൊ​​മി​​നി​​ക്, ഫാ. ​​ജ​​യിം​​സ് മു​​ല്ല​​ശേ​​രി സി​​എം​​ഐ, ഫാ. ​​മാ​​ത്യു ക​​രീ​​ത്ത​​റ സി​​എം​​ഐ, ഫാ. ​​സ​​ണ്ണി മ​​ണി​​യാ​​ക്കു​​പാ​​റ, ഫാ. ​സാം​​ജി മാ​​ത്യു സി​​എം​​ഐ തു​​ട​​ങ്ങി​​യ​​വ​​ർ വി​​വി​​ധ അ​​വാ​​ർ​​ഡു​​ക​​ൾ വി​​ത​​ര​​ണം ചെ​​യ്യും. ഡ​​യ​​റ​​ക്ട​​ർ​​മാ​​രാ​​യ സെ​​ബാ​​സ്റ്റ്യ​​ൻ ജി. ​​മാ​​ത്യു സ്വാ​​ഗ​​ത​​വും ബി. ​​സ​​ന്തോ​​ഷ്കു​​മാ​​ർ കൃ​​ത​​ജ്ഞ​​ത​​യും പ​​റ​​യും.

വി​​വി​​ധ മേ​​ഖ​​ല​​ക​​ളി​​ലാ​​യി പ്ര​​ശ​​സ്ത വി​​ജ​​യം നേ​​ടി​​യ​​വ​​ർ​​ക്ക് 70 ല​​ക്ഷം രൂ​​പ കാ​​ഷ് അ​​വാ​​ർ​​ഡും 250 പേ​​ർ​​ക്ക് ഗോ​​ൾ​​ഡ് മെ​​ഡ​​ലും 30 പേ​​ർ​​ക്കു മെ​​മ​​ന്‍റോ​​യും ന​​ൽ​​കും. ഈ ​​വ​​ർ​​ഷം മെ​​ഡി​​ക്ക​​ൽ പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ​​യി​​ൽ 84 ശ​​ത​​മാ​​ന​​വും എ​​ൻ​​ജി​​നി​​യ​​റിം​​ഗി​​ൽ 62 ശ​​ത​​മാ​​ന​​വും വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കു പ്ര​​വേ​​ശ​​നം നേ​​ടി​​ക്കൊ​​ടു​​ക്കാ​​ൻ ബ്രി​​ല്യ​​ന്‍റി​​നു ക​​ഴി​​ഞ്ഞ​​താ​​യി ഡ​​യ​​റ​​ക്ട​​ർ​​മാ​​രാ​​യ സെ​​ബാ​​സ്റ്റ്യ​​ൻ ജി. ​​മാ​​ത്യു, സ്റ്റീ​​ഫ​​ൻ ജോ​​സ​​ഫ്, സ്റ്റാ​​ഫ് പ്ര​​തി​​നി​​ധി​​ക​​ളാ​​യ സാ​​ബു മാ​​ത്യു, എം. ​​അ​​വി​​നാ​​ഷ് എ​​ന്നി​​വ​​ർ പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​റ​​ഞ്ഞു.