അ​ന്ത​ർസം​സ്ഥാ​ന ബ​സ് സ​മ​രം: ച​ർ​ച്ച​ക​ൾ​ക്കാ​യി അ​ഖി​ലേ​ന്ത്യാ സം​ഘ​ട​ന

01:10 AM Jun 28, 2019 | Deepika.com
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് അ​​​ന്ത​​​ർ സം​​​സ്ഥാ​​​ന ബ​​​സു​​​ട​​​മ​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന സ​​​മ​​​രം ഒ​​ത്തു​​തീ​​ർ​​പ്പാ​​ക്കു​​ന്ന​​തി​​നാ​​യി അ​​​ഖി​​​ലേ​​​ന്ത്യ സം​​​ഘ​​​ട​​​ന​​​യാ​​​യ ബ​​​സ് ആ​​​ൻ​​​ഡ് കാ​​​ർ ഓ​​​പ്പ​​​റേ​​​റ്റേ​​​ഴ്സ് കോ​​​ണ്‍​ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഓ​​​ഫ് ഇ​​​ന്ത്യ (ബി​​​ഒ​​​സി​​​ഐ) രം​​​ഗ​​​ത്ത്.

അ​​​കാ​​​ര​​​ണ​​​മാ​​​യ പി​​​ഴ ഈ​​​ടാ​​​ക്കു​​​ന്ന​​​ത് ഒ​​​ഴി​​​വാ​​​ക്കി ഈ ​​​മേ​​​ഖ​​​ല​​​യി​​​ലെ സ​​​ർ​​​വീ​​​സ് പു​​​ന​​​രാ​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​ന് ഉ​​​ചി​​​ത​​​മാ​​​യ ന​​​ട​​​പ​​​ടി എ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു​​​കൊ​​​ണ്ടും ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കാ​​​യി സ​​​മ​​​യം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടും ബി​​​ഒ​​​സി​​​ഐ അ​​​ഖി​​​ലേ​​​ന്ത്യാ പ്ര​​​സി​​​ഡ​​​ന്‍റ് പ്ര​​​സ​​​ന്ന പ​​​ട്‌​​വ​​​ർ​​​ധ​​​ൻ, ജ​​​ന​​​റ​​​ൽ​ സെ​​​ക്ര​​​ട്ട​​​റി അ​​​ഫ്സ​​ൽ, വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ ബാ​​​ബു പ​​​ണി​​​ക്ക​​​ർ എ​​​ന്നി​​​വ​​​ർ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന് ക​​​ത്ത​​​യ​​​ച്ചു. കേ​​​ര​​​ള​​​ത്തി​​​ൽ മാ​​​ത്രം ഇ​​​ത്ത​​​ര​​​ത്തി​​​ൽ ബ​​​സു​​​ട​​​മ​​​ക​​​ളെ ബു​​​ദ്ധി​​​മു​​​ട്ടി​​​ച്ചു വ്യ​​​വ​​​സാ​​​യ​​​ത്തെ ത​​​ക​​​ർ​​​ക്ക​​​രു​​​തെ​​​ന്നും പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​ർ വി​​​ഷ​​​യം പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​ന് ഗൗ​​​ര​​​വ​​​പൂ​​​ർ​​​ണ​​​മാ​​​യ സ​​​മീ​​​പ​​​നം കൈ​​​കൊ​​​ള്ളു​​​മെ​​​ന്നാ​​​ണ് പ്ര​​​ത്യാ​​​ശി​​​ക്കു​​​ന്ന​​​തെ​​​ന്നും അ​​​വ​​​ർ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.