പാർഥാ: ന്യൂനതകളുണ്ടെന്ന് പുതിയ സെക്രട്ടറിയും
12:36 AM Jun 28, 2019 | Deepika.com
തളിപ്പറമ്പ്: ആന്തൂർ നഗരസഭയിൽ പുതുതായി ചുമതലയേറ്റ സെക്രട്ടറിയുടെ നേതൃത്വത്തിൽ ബക്കളത്തെ പാർഥാ കൺവൻഷൻ സെന്ററിൽ പരിശോധന നടത്തി. മുൻ സെക്രട്ടറി കണ്ടെത്തിയ ന്യൂനതകൾ പരിശോധനയിൽ വീണ്ടും കണ്ടെത്തിയിട്ടുണ്ടെന്നും പരിഹരിക്കാൻ ഉടമസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും സെക്രട്ടറി എം. സുരേശൻ പറഞ്ഞു. ന്യൂനതകൾ പരിഹരിച്ചാൽ ലൈസൻസ് നൽകുമെന്നും സെക്രട്ടറി പറഞ്ഞു.