തിരുവനന്തപുരം: താത്കാലിക ഫീസ് തീരുമാനിച്ച് പ്രവേശന നടപടികള്‍ നടത്തരുതെന്നാവശ്യപ്പെട്ട് സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റ് ആരോഗ്യ സെക്രട്ടറിക്ക് കത്തു നല്കി. ഈ വര്‍ഷത്തെ എംബിബിഎസ് ഫീസ് നിശ്ചയിക്കാനുള്ള നടപടി കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടു.
ഈ സാഹചര്യത്തില്‍ ഉപാധികളോടെ സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ പ്രവേശനം നടത്താമെന്ന സര്‍ക്കാരിന്റെ നീക്കവും പരാജയപ്പെട്ടു. സ്വാശ്രയ ഫീസ് നിര്‍ണയ സമിതിയിലെ അംഗങ്ങളുടെ എണ്ണം കുറച്ചുകൊണ്ടുള്ള ബില്‍ നിയമസഭയില്‍ പാസാക്കി ഗവര്‍ണര്‍ക്ക് അയച്ചിരിക്കയാണ്. ഇത് ഇനി വിജ്ഞാപനമായി ഇറങ്ങണം. അതിന് എത്ര കാലതാമസമുണ്ടാകുമെന്ന് വ്യക്തതയില്ല. ഇതോടെ മെഡിക്കല്‍ അനുബന്ധ കോഴ്സുകള്‍ക്കുള്ള വിജ്ഞാപനം ഇറക്കലും വൈകുകയായിരുന്നു.
കഴിഞ്ഞ വര്‍ഷത്തെ മെഡിക്കല്‍ ഫീസ് ഹൈക്കോടതി റദ്ദാക്കിയെങ്കിലും പുതുക്കിയ ഫീസ് നിശ്ചയിച്ചിട്ടില്ല.
താത്കാലിക ഫീസില്‍ പ്രവേശനം വേണ്ട: സ്വാശ്രയ മെഡി. മാനേജ്മെന്റ്
12:36 AM Jun 28, 2019 | Deepika.com