തിരുവനന്തപുരം: കേരള കോണ്ഗ്രസ് -എം വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ്, ഡെപ്യൂട്ടി ചെയർമാൻ സി.എഫ്. തോമസ് എന്നിവർക്കു കെഎസ്സി- എം സംസ്ഥാന കമ്മിറ്റി പിന്തുണ പ്രഖ്യാപിച്ചു.
തിരുവനന്തപുരത്ത് തായ്നാട് സഹകരണസംഘം ഓഡിറ്റോറിയത്തിൽ ചേർന്ന സംസ്ഥാന നേതൃയോഗം മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. കെഎസ്സി- എം സംസ്ഥാന പ്രസിഡന്റ് രാകേഷ് ഇടപ്പുര പ്രമേയം അവതരിപ്പിച്ചു.
മുൻ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടൻ മുഖ്യ പ്രഭാഷണം നടത്തി. കേരള കോണ്ഗ്രസ് -എം തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് കൊട്ടാരക്കര പൊന്നച്ചൻ, യൂത്ത് ഫ്രണ്ട് -എം സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.
പി.ജെ. ജോസഫിന് പിന്തുണയെന്ന് കെഎസ്സി- എം
01:26 AM Jun 27, 2019 | Deepika.com