തിരുവനന്തപുരം: മാതാപിതാക്കൾ മരണമടഞ്ഞവരുടെയോ മാതാപിതാക്കൾക്ക് സംരക്ഷിക്കാൻ കഴിയാത്തവരുടെയോ മക്കൾക്കായി സർക്കാർ നടപ്പാക്കിയ "സ്നേഹപൂർവം പദ്ധതി’യുടെ ആനുകൂല്യത്തിനായി ഡിസംബർ വരെ അപേക്ഷിക്കാൻ കഴിയുമെന്നു ആരോഗ്യമന്ത്രി കെ.കെ ശൈലജ.
വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ സബ്മിഷനു മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. 2017-18ൽ ഈ പദ്ധതി പ്രകാരം 28 കോടി രൂപ ചെലവഴിച്ചു. ഈ വർഷം ഒക്ടോബർ മുതൽ അപേക്ഷ ക്ഷണിച്ചു തുടങ്ങി. ഇതിനോടകം നാലുകോടി രൂപ വിദ്യാർഥികൾക്ക് നല്കിയതായും മന്ത്രി പറഞ്ഞു.
"സ്നേഹപൂർവം പദ്ധതി’ അപേക്ഷിക്കാൻ ഡിസംബർ വരെ അവസരം
01:26 AM Jun 27, 2019 | Deepika.com