തിരുവനന്തപുരം: ബിനോയ് കോടിയേരിയുടെയും മകന്റെയും ഫോട്ടോ സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ പരാമർശങ്ങളോടെ പ്രചരിപ്പിച്ചതിനെതിരെ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർമാൻ പി. സുരേഷ് കേസെടുത്തു.
തന്റെ ഭർത്താവും മകനും ഉൾപ്പെടെ കുടുംബാംഗങ്ങൾ കടുത്ത മാനസിക സംഘർഷം അനുഭവിക്കുന്നതായി ബിനോയിയുടെ ഭാര്യ ഡോ. അഖില ബിനോയി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
സമൂഹമാധ്യമങ്ങളിൽ കുട്ടികളുടെ ഫോട്ടോയും അപകീർത്തികരവും നിന്ദ്യവുമായ പരാമർശങ്ങളും പോസ്റ്റ് ചെയ്യുന്നത് ബാലാവകാശ നിയമങ്ങളുടെ ലംഘനമാണെന്ന് ചെയർമാൻ പറഞ്ഞു.
സോഷ്യൽ മീഡിയയിൽ ബിനോയ് കോടിയേരിയുടെ മകന്റെ ഫോട്ടോ: ബാലാവകാശ കമ്മീഷൻ കേസെടുത്തു
01:26 AM Jun 27, 2019 | Deepika.com