തിരുവനന്തപുരം: കോഴിക്കോട് മെഡിക്കൽ കോളജിനായി പുതുതായി അനുവദിച്ച കാത്ത് ലാബ് മൂന്നുമാസത്തിനുള്ളിൽ പ്രവർത്തനം ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. എം.കെ. മുനീറിന്റെ സബ്മിഷനു മറുപടി നൽകുകയായിരുന്നു മന്ത്രി.
വിവിധ സ്കീമുകളിൽപ്പെടുത്തി ചികിത്സ നല്കുന്നവരുടെ ഇൻഷ്വറൻസ് പരിരക്ഷയ്ക്കായി വിവിധ രേഖകൾ കൃത്യസമയത്ത് ലഭ്യമാക്കാൻ കഴിയാതെ വരുന്നു. ഇതു പരിഹരിക്കുന്നതിനായി എല്ലാ മെഡിക്കൽ കോളജുകളിലും ഒരു ഫിനാൻസ് മാനേജരെയും അക്കൗണ്ട് ക്ലാർക്കിനെയും നിയോഗിക്കുമെന്നും അറിയിച്ചു.
കോഴിക്കോട് മെഡിക്കൽകോളജിലെ പുതിയ കാത്ത് ലാബ് മൂന്നുമാസത്തിനുള്ളിൽ: മന്ത്രി ശൈലജ
01:26 AM Jun 27, 2019 | Deepika.com