കൊച്ചി : ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളുടെ ഏകീകരണം ശിപാര്‍ശ ചെയ്യുന്ന ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള സര്‍ക്കാര്‍ ഉത്തരവിന്മേലുള്ള സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ടു സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഉപഹര്‍ജി സിംഗിള്‍ ബെഞ്ച് വിധി പറയാന്‍ മാറ്റി.
ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചേഴ്സ് ഉള്‍പ്പെടെ നല്കിയ ഹര്‍ജികളില്‍ ജൂണ്‍ 17 നാണ് സിംഗിള്‍ ബെഞ്ച് രണ്ടു മാസം സ്റ്റേ അനുവദിച്ചത്.
ശിപാര്‍ശകള്‍ നടപ്പാക്കിത്തുടങ്ങിയ സാഹചര്യത്തില്‍ സ്റ്റേ അനുവദിച്ചതു പൊതുവിദ്യാഭ്യാസ മേഖലയെ പ്രതികൂലമായി ബാധിക്കുമെന്നു ചൂണ്ടിക്കാട്ടിയാണു സര്‍ക്കാര്‍ സ്റ്റേ നീക്കാന്‍ ഇതേ ബെഞ്ചില്‍ ഉപഹര്‍ജി നല്‍കിയത്. എന്നാല്‍, കേന്ദ്ര വിദ്യാഭ്യാസനയത്തിനു വിരുദ്ധമായാണു സംസ്ഥാന സര്‍ക്കാരിന്റെ നീക്കമെന്നും നടപടി പ്രായോഗികമല്ലെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. ഇന്നലെ വാദം പൂര്‍ത്തിയായതിനെത്തുടര്‍ന്നാണ് ഹര്‍ജി വിധി പറയാന്‍ മാറ്റിയത്.
ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട്: ഉപഹര്‍ജി വിധിപറയാന്‍ മാറ്റി
01:09 AM Jun 27, 2019 | Deepika.com