അഖിൽ പുരുഷോത്തമനു പുരസ്കാരം
12:09 AM Jun 27, 2019 | Deepika.com
കൊച്ചി: തൃശൂർ പൂരത്തോടനുബന്ധിച്ചു തൃശൂർ ജില്ലാ ഭരണകൂടം നടത്തിയ ഫോട്ടോഗ്രഫി മത്സരത്തിൽ ഔട്ട്സ്റ്റാൻഡിംഗ് പെർഫോർമൻസ് പുരസ്കാരത്തിനു ദീപിക കൊച്ചി ബ്യൂറോയിലെ ഫോട്ടോഗ്രഫർ അഖിൽ പുരുഷോത്തമൻ അർഹനായി. പൂരത്തിന്റെ മതസൗഹാർദ പശ്ചാത്തലം ആവിഷ്കരിച്ച ചിത്രത്തിനാണു പുരസ്കാരം. തൃശൂർ ജില്ലാ കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ കളക്ടർ ടി.വി. അനുപമ പുരസ്കാരം സമ്മാനിച്ചു. പാലാ മുരിക്കുംപുഴ പുത്തൻതറയിൽ പി.എ. പുരുഷോത്തമന്റെയും ശോഭയുടെയും മകനാണ് അഖിൽ.