തിരുവനന്തപുരം: ഹൈദരാബാദ് - കൊച്ചുവേളി പ്രത്യേക പ്രതിവാര ട്രെയിൻ (നമ്പർ 07115 ) ജൂലൈ ആറു മുതൽ ഓഗസ്റ്റ് 31 വരെ ശനിയാഴ്ചകളിൽ രാത്രി ഒമ്പതിന് ഹൈദരാബാദിൽനിന്ന് പുറപ്പെടും. തിങ്കളാഴ്ചകളിൽ. പുലർച്ചെ 3.20 ന് കൊച്ചുവേളിയിൽ എത്തും.
കൊച്ചുവേളി - ഹൈദരാബാദ് പ്രത്യേക പ്രതിവാര ട്രെയിൻ (നമ്പർ 07116) കൊച്ചുവേളിയിൽ നിന്ന് ജുലൈ എട്ടുമുതൽ സെപ്റ്റംബർ രണ്ടു വരെയുള്ള തിങ്കളാഴ്ചകളിൽ രാവിലെ 07.45 ന് കൊച്ചുവേളിയിൽനിന്നു പുറപ്പെടും. ചൊവ്വാഴ്ചകളിൽ ഉച്ചക്ക് രണ്ടിന് ഹൈദരാബാദിൽ എത്തും. കോട്ടയം വഴിയായിരിക്കും സർവീസ് നടത്തുക.
ഹൈദരാബാദ് - എറണാകുളം ജംഗ്ഷൻ പ്രതിവാര സ്പെഷൽ ട്രെയിൻ (നമ്പർ 07117) ജുലൈ മൂന്നു മുതൽ ഓഗസ്റ്റ് 28 വരെയുള്ള ബുധനാഴ്ചകളിൽ ഹൈദരാബാദിൽനിന്ന് ഉച്ചയ്ക്ക് 12.50 ന് പുറപ്പെടും. വ്യാഴാഴ്ചകളിൽ വൈകുന്നേരം 5.30ന് എറണാകുളം ജംഗ്ഷനിൽ എത്തും.
എറണാകുളം ജംഗ്ഷൻ ഹൈദരാബാദ് പ്രത്യേക പ്രതിവാര ട്രെയിൻ (നമ്പർ 07118) എറണാകുളം ജംഗ്ഷനിൽനിന്ന് ജുലൈ നാലു മുതൽ ഓഗസ്റ്റ് 29 വരെയുള്ള വ്യാഴാഴ്ചകളിൽ രാത്രി 9.30 ന് പുറപ്പെടും. വെള്ളിയാഴ്ചകളിൽ രാത്രി 10.55ന് ഹൈദരാബാദിലെത്തും.
ഹൈദരാബാദ് - കൊച്ചുവേളി പ്രത്യേക പ്രതിവാര ട്രെയിൻ സർവീസുകൾ
12:09 AM Jun 27, 2019 | Deepika.com