എ​റ​ണാ​കു​ളം-​ വേ​ളാ​ങ്ക​ണ്ണി സ്പെ​ഷ​ൽ ട്രെ​യി​ൻ ജൂ​ലൈ​യി​ലെ ശനിയാഴ്ചകളിൽ

12:09 AM Jun 27, 2019 | Deepika.com
കൊ​​​ച്ചി: വേ​​ളാ​​ങ്ക​​ണ്ണി യാ​​​ത്ര​​​ക്കാ​​​രു​​​ടെ തി​​​ര​​​ക്ക് ക​​ണ​​ക്കി​​ലെ​​ടു​​ത്ത് എ​​​റ​​​ണാ​​​കു​​​ളം- ​വേ​​​ളാ​​​ങ്ക​​​ണ്ണി റൂ​​​ട്ടി​​​ൽ (കോ​​ട്ട​​യം, പു​​ന​​ലൂ​​ർ വ​​ഴി) പ്ര​​​ത്യേ​​​ക ട്രെ​​​യി​​​ൻ സ​​​ർ​​​വീ​​​സു​​​മാ​​​യി റെ​​​യി​​​ൽ​​​വേ. അ​​​ടു​​​ത്ത മാ​​​സം എ​​​ല്ലാ ശ​​​നി​​​യാ​​​ഴ്ച​​ക​​​ളി​​​ലു​​​മാ​​​യി​​​രി​​​ക്കും സ​​​ർ​​​വീ​​​സ്. രാ​​​വി​​​ലെ 11ന് ​​​എ​​​റ​​​ണാ​​​കു​​​ളം ജം​​​ഗ്ഷ​​​നി​​​ൽ​​നി​​ന്നു പു​​​റ​​​പ്പെ​​​ടു​​​ന്ന ട്രെ​​​യി​​​ൻ (06015) പി​​​റ്റേ​​ന്നു രാ​​​വി​​​ലെ ഏ​​​ഴി​​​നു വേ​​​ളാ​​​ങ്ക​​​ണ്ണി​​​യി​​​ലെ​​​ത്തും.

ഞാ​​​യ​​​റാ​​​ഴ്ച വൈ​​​കി​​​ട്ട് 6.15ന് ​​വേ​​ളാ​​ങ്ക​​ണ്ണി​​യി​​ൽ​​നി​​ന്നു മ​​ട​​ങ്ങു​​ന്ന ട്രെ​​യി​​ൻ പി​​​റ്റേ​​​ന്ന് ഉ​​​ച്ച​​​യ്ക്ക് ര​​​ണ്ടി​​​ന് എ​​​റ​​​ണാ​​​കു​​​ളം ജം​​​ഗ്ഷ​​​നി​​​ലെ​​​ത്തും. മൂ​​​ന്ന് എ​​​സി കോ​​​ച്ചു​​​ക​​ൾ​​ക്കും ഏ​​​ഴ് സ്ലീ​​​പ്പ​​​ർ കോ​​​ച്ചു​​​ക​​​ൾ​​​ക്കും പു​​​റ​​​മെ ര​​​ണ്ടു ജ​​​ന​​​റ​​​ൽ ക്ലാ​​​സ് കോ​​​ച്ചു​​​ക​​​ളും ട്രെ​​​യി​​​നി​​​ലു​​​ണ്ടാ​​​വും. തൃ​​​പ്പൂ​​​ണി​​​ത്തു​​​റ, കോ​​​ട്ട​​​യം, ച​​​ങ്ങ​​​നാ​​​ശേ​​​രി, ചെ​​​ങ്ങ​​​ന്നൂ​​​ർ, മാ​​​വേ​​​ലി​​​ക്ക​​​ര, കാ​​​യം​​​കു​​​ളം, കൊ​​​ല്ലം, കു​​​ണ്ട​​​റ, കൊ​​​ട്ടാ​​​ര​​​ക്ക​​​ര, ആ​​​വ​​​ണീ​​​ശ്വ​​​രം, പു​​​ന​​​ലൂ​​​ർ എ​​​ന്നീ സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലാ​​​ണു കേ​​​ര​​​ള​​​ത്തി​​​ലെ സ്റ്റോ​​​പ്പു​​​ക​​​ൾ.