പോലീസ് സഹ. സംഘം: തിരിച്ചറിയല്‍ കാര്‍ഡ് ഇന്നും നൽകണം
12:12 AM Jun 26, 2019 | Deepika.com
കൊച്ചി: തിരുവനന്തപുരം നന്ദാവനത്തെ പോലീസ് സഹകരണ സംഘം തെരഞ്ഞെടുപ്പിനുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ഇന്നു രാവിലെ എട്ടു മുതല്‍ ഉച്ചകഴിഞ്ഞു രണ്ടു വരെ തുടരാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. കാര്‍ഡ് വിതരണത്തിന്റെ പേരില്‍ അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകുന്നുണ്ടോയെന്നു നിരീക്ഷിക്കാന്‍ അഭിഭാഷക കമ്മീഷണറെയും സിംഗിള്‍ബെഞ്ച് നിയോഗിച്ചു. പോലീസ് സഹകരണ സംഘം തെരഞ്ഞെടുപ്പ് 27 നാണ് നിശ്ചയിച്ചിട്ടുള്ളത്.