തിരുവനന്തപുരം: അട്ടക്കുളങ്ങര വനിതാ ജയിലിൽ നിന്നു രണ്ടു തടവുകാർ ജയിൽ ചാടി. സന്ധ്യ, ശിൽപ എന്നീ പ്രതികളാണ് ജയിൽ ചാടിയത്. ഇന്നലെ വൈകുന്നേരം നാലോടെയാണ് പ്രതികൾ ജയിൽ ചാടിയ വിവരം അധികൃതർ അറിയുന്നത്.
തിരുവനന്തപുരം ജില്ലയിലെ പള്ളിക്കൽ, നഗരൂർ എന്നീ പോലീസ് സ്റ്റേഷനുകളിലെ റിമാൻഡ് പ്രതികളാണ് ഇവർ. സന്ധ്യ മോഷണക്കേസിലും ശില്പ വഞ്ചനാക്കേസിലും ആണ് പ്രതികളായിട്ടുള്ളത്.
ജയിലിൽനിന്ന് എങ്ങനെയാണ് ഇവർ പുറത്തുകടന്നതെന്നതിന്റെ സൂചനകൾ ഒന്നും ജയിലധികൃതർക്ക് ലഭിച്ചിട്ടില്ല. ഇവരെ കണ്ടെത്തുന്നതിന്റെ ഭാഗമായി സമീപത്തെ പോലീസ് സ്റ്റേഷനുകളിലേക്കും ജയിൽ ചാടിയ പ്രതികളുടെ ചിത്രം കൈമാറി.
ജയിൽ ഡിജിപി ഋഷിരാജ് സിംഗ് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി. സിസിടിവി കാമറകളുടെ പരിശോധനയുൾപ്പെടെ നടത്തി അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
അട്ടക്കുളങ്ങര വനിതാ ജയിലിൽനിന്നു രണ്ടു തടവുകാർ ജയിൽ ചാടി
11:46 PM Jun 25, 2019 | Deepika.com