കടുത്തുരുത്തി: വയോധികനെ തോട്ടിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എഴുമാന്തുരുത്ത് പൊന്നുരുക്കുംപാറയിൽ ഭാസ്കരൻ (73) നെയാണ് ഇന്നലെ രാവിലെ 10.30 നു വീടിന് മുന്നിലുള്ള തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ചൂണ്ടയിടാൻ വന്നവരാണ് മൃതദേഹം ആദ്യം കണ്ടത്. വിവരമറിയിച്ചതിനെ തുടർന്ന് തലയോലപ്പറന്പ് പോലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം വൈക്കം താലൂക്ക് ഗവണ്മെന്റ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്കാരം നാളെ രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ സുഭദ്ര. ചെമ്മനത്തുകര കോക്കാട്ട് കുടുംബാംഗം. മക്കൾ ബിന്ദു മേനക, ബിന്ദു ലോലിത, അഭിലാഷ്. മരുമക്കൾ അനിൽകുമാർ, രാജീവ്, രേഖ.
വയോധികനെ തോട്ടിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി
11:46 PM Jun 25, 2019 | Deepika.com