കൊച്ചി: കുടുംബത്തിനും അല്മായർക്കും ജീവനും വേണ്ടിയുള്ള സീറോ മലബാർ സഭ സിനഡൽ കമ്മീഷന്റെ കുടുംബപ്രേഷിത വിഭാഗം സെക്രട്ടറിയായി ഫാ. ഫിലിപ്പ് വട്ടയത്തിൽ നിയമിതനായി. ഫാ. ജോസഫ് കൊല്ലക്കൊമ്പിൽ ഉപരിപഠനത്തിനു പോകുന്ന ഒഴിവിലാണു നിയമനം.
കാഞ്ഞിരപ്പള്ളി രൂപതയിലെ ചെല്ലാർകോവിൽ ഇടവകാംഗമാണ്. രൂപതയുടെ കുടുംബ പ്രേഷിതത്വം വിഭാഗം ഡയറക്ടറായിരുന്നു. മൂന്നു വർഷത്തേക്കാണു നിയമനം. ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ചെയർമാനായ കമ്മീഷനിൽ ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, ബിഷപ് മാർ ജോസ് പുളിക്കൽ എന്നിവർ അംഗങ്ങളാണ്.
ഫാ. ഫിലിപ്പ് വട്ടയത്തിൽ കുടുംബപ്രേഷിത വിഭാഗം സെക്രട്ടറി
11:21 PM Jun 25, 2019 | Deepika.com