കോഴിക്കോട് : പോലീസ് സേനാംഗങ്ങളില്‍നിന്നു പ്രതിമാസം ഈടാക്കുന്ന സ്പോര്‍ട്സ് ഫണ്ട് വിഹിതം വര്‍ധിപ്പിച്ചു. സിവില്‍ പോലീസ് ഓഫീസര്‍ മുതല്‍ ഡിജിപി റാങ്ക് വരെയുള്ള പോലീസുദ്യോഗസ്ഥരുടെ വിഹിതം വര്‍ധിപ്പിച്ചുകൊണ്ടാണ് ഉത്തരവിറക്കിയത്.
ഡിജിപി, എഡിജിപി റാങ്കിലുള്ളവരുടെ ശമ്പളത്തില്‍നിന്ന് പ്രതിമാസം 150 രൂപയും ഐജി റാങ്കിലുള്ളവരില്നിന്ന് 125 രൂപയും ഈടാക്കും. ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥരില്‍നിന്ന് നൂറും എസ്പി,സിഎംടി റാങ്കിലുള്ള ഓഫീസര്‍മാരില്‍നിന്ന് 80 രൂപയുമാണ് ഈടാക്കുക. യൂണിറ്റുകളില്‍ ശേഖരിക്കുന്ന ഫണ്ടിന്റെ 40 ശതമാനം സെന്‍ട്രല്‍ സ്പോര്‍ട്സ് ഫണ്ടിലേക്ക് പ്രതിമാസം അടയ്ക്കണം. പോലീസ് ആസ്ഥാനത്തുള്ളവര്‍ തുക സെന്‍ട്രല്‍ സ്പോര്‍ട്സ് ഫണ്ടിലേക്ക് അടയ്ക്കേണ്ടതില്ല.
പോലീസ് സ്പോര്‍ട്സ് ഫണ്ട് വിഹിതം വര്‍ധിപ്പിച്ചു
11:09 PM Jun 25, 2019 | Deepika.com