കോടിയേരി രാജിവയ്ക്കണം: പ്രതിപക്ഷ നേതാവ്
12:55 AM Jun 25, 2019 | Deepika.com
തിരുവനന്തപുരം: ധാർമികത അൽപ്പമെങ്കിലും അവശേഷിക്കുന്നുവെങ്കിൽ കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം രാജിവയ്ക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നവോത്ഥാനത്തിന്റെയും സ്ത്രീ സുരക്ഷയുടെയും പേരു പറയുന്നവരിൽ ധാർമികത അൽപമെങ്കിലും അവശേഷിക്കുമെന്നാണു കരുതുന്നത്. താൻ പറയുന്നതു സ്വന്തം മകൻ പോലും കേൾക്കാത്ത സാഹചര്യമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.