തിരുവനന്തപുരം: ബിനോയ് കോടിയേരിക്കെതിരായ പരാതിയെക്കുറിച്ചു പാർട്ടിയോടും ജനങ്ങളോടും കള്ളം പറഞ്ഞ കോടിയേരി ബാലകൃഷ്ണന് സിപിഎം സെക്രട്ടറി സ്ഥാനത്തു തുടരാനുള്ള ധാർമികത നഷ്ടപ്പെട്ടിരിക്കുകയാണെന്നു കെപിസിസി മുൻ പ്രസിഡന്റ് വി.എം. സുധീരൻ.
ബിനോയിക്കെതിരേയുള്ള പരാതിയെക്കുറിച്ചു കോടിയേരിക്കു നേരത്തെതന്നെ അറിവുണ്ടായിരുന്നുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. ഈ സാഹചര്യത്തിൽ കോടിയേരി പാർട്ടി സെക്രട്ടറിസ്ഥാനം രാജിവച്ചൊഴിയണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
കോടിയേരി പാർട്ടി സെക്രട്ടറിസ്ഥാനം രാജിവയ്ക്കണം: സുധീരൻ
12:33 AM Jun 25, 2019 | Deepika.com