കോട്ടയം: പ്രളയ ദുരിത ബാധിതർക്കുള്ള സഹായം ഉടനടി നൽകുക, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കാര്യത്തിലുള്ള വികസന വിരുദ്ധ സമീപനം ഉപേക്ഷിക്കുക, തീരദേശ നിവാസികളോടുള്ള അവഗണന അവസാനിപ്പിക്കുക, ബാങ്കുകളുടെ ജപ്തി നടപടികൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കേരള കോണ്ഗ്രസ് -എം സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ ഇന്നു രാവിലെ 11ന് സെക്രട്ടേറിയേറ്റിനു മുന്പിൽ പ്രതിഷേധ ധർണ നടത്തും.
പാർട്ടി വർക്കിംഗ് ചെയർമാൻ പി.ജെ.ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി ചെയർമാൻ സി.എഫ്. തോമസ് എംഎൽഎ അധ്യക്ഷത വഹിക്കും.
സെക്രട്ടേറിയറ്റ് ധർണ ഇന്ന്
12:01 AM Jun 25, 2019 | Deepika.com