പന്പാനദിയിൽ മുങ്ങിമരിച്ച വിദ്യാർഥിനിയുടെ സംസ്കാരം നടത്തി

11:56 PM Jun 24, 2019 | Deepika.com
റാ​ന്നി/ചങ്ങനാശേരി: പ​മ്പാ​ന​ദി​യി​ൽ മുങ്ങിമരിച്ച വി​ദ്യാ​ർ​ഥി​നി​യു​ടെ സംസ്കാരം നടത്തി. ച​ങ്ങ​നാ​ശേ​രി തൃ​ക്കൊ​ടി​ത്താ​നം ക​ട​വു​ങ്ക​ൽ സ​ജീ​വ് - ശ്രീ​ജ ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ സൂ​ര്യ (18)യാണ് പന്പാനദിയിൽ മുങ്ങി മരിച്ചത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ഐ​ത്ത​ല താ​മ​ര​പ്പ​ള്ളി ക​ട​വി​ന് എ​തി​ർ​വ​ശ​ത്താ​യി ചി​ല്ലി​ക്കാ​ടി​നോ​ടു ചേ​ർ​ന്നു ക​ണ്ടെ​ത്തി​യ​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ സൂ​ര്യ ഒ​ഴു​ക്കി​ൽ​പെ​ട്ട പ​മ്പാ​ന​ദി​യി​ലെ പെ​രു​മ്പേ​കാ​വു ക്ഷേ​ത്ര ക​ട​വി​നു നാ​ലു കി​ലോ​മീ​റ്റ​റോ​ളം താ​ഴെ നി​ന്നാ​ണ് മൃ​ത​ദേ​ഹം ല​ഭി​ച്ച​ത്.

റാ​ന്നി​യി​ൽ നി​ന്നും പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്നു​മെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ്, സ്കൂ​ബാ ടീം ​അം​ഗ​ങ്ങ​ൾ ചേ​ർ​ന്ന് ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം വ​രെ ന​ദി​യി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ റാ​ന്നി വ​രെ തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. പി​ന്നീ​ട് നാ​ട്ടു​കാ​ർ പ​റ​ഞ്ഞ സം​ശ​യ പ്ര​കാ​രം വീ​ണ്ടും മു​ക​ൾ ഭാ​ഗ​ത്തേ​ക്ക് ഫ​യ​ർ​ഫോ​ഴ്സ് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്താ​നാ​യ​ത്.

റാ​ന്നി പേ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി. മൃ​ത​ദേ​ഹം പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ടത്തിനുശേഷം തൃക്കൊ‌ടി ത്താനത്തെ വീട്ടുവളപ്പിൽ സംസ്കരിച്ചു.