കൊച്ചി: ബസ് വ്യവസായത്തെ തകര്‍ക്കുന്ന മോട്ടോര്‍ വാഹന വകുപ്പ് നടപടികളിൽ പ്രതിഷേധിച്ച് ഇന്റര്‍സ്റ്റേറ്റ് ബസ് ഓണേഴ്സ് അസോസിയേഷന് (ഐബിഒഎ) പ്രഖ്യാപിച്ച സമരം ഇന്നു മുതൽ. അന്തർ സംസ്ഥാന ബസ് സര്‍വീസുകള്‍ ഇന്നു മുതല്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവയ്ക്കും.
നാനൂറോളം ബസുകളാണു സമരത്തില്‍ പങ്കെടുക്കുക. ഇതോടെ അയൽസംസ്ഥാനങ്ങളിൽ പഠനത്തിനും ജോലിക്കുമായി പോകുന്നവർ ദുരിതത്തിലാകും. കെഎസ്ആർടിസി സർവീസും ദിവസങ്ങൾ കൂടുന്പോഴുള്ള ട്രെയിൻ സർവീസും മാത്ര മാകും ഇവരുടെ ആശ്രയം.
അന്തര്‍ സംസ്ഥാന ബസ് സമരം ഇന്നു മുതൽ
12:51 AM Jun 24, 2019 | Deepika.com