കോട്ടയം: വായനയുടെ സംസ്കാരം വളർത്തുന്നതിൽ ദീപിക വഹിക്കുന്ന പങ്ക് വലുതാണെന്ന് മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. ദീപിക നമ്മുടെ ഭാഷ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ദീപിക പത്രം ചരിത്രത്തിന്റെ ഇടമുറിയാത്ത കണ്ണിയാണ്. അക്ഷരലോകത്തെ പ്രകാശമായ ദീപിക ഇളം തലമുറയ്ക്കെന്നും വഴികാട്ടിയാണെന്നും തിരുവഞ്ചൂർ പറഞ്ഞു.
സമ്മേളനത്തിൽ രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഫാ. മാത്യു ചന്ദ്രൻകുന്നേൽ അധ്യക്ഷത വഹിച്ചു. ദീപിക നമ്മുടെ ഭാഷ പദ്ധതി പ്രകാരമുള്ള ആദ്യ കോപ്പി കോട്ടയം ഗിരിദീപം ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഫാ. വർഗീസ് തറമുട്ടത്തിനു തിരുവഞ്ചൂർ രാധാകൃഷ്ണൻ നൽകി നിർവഹിച്ചു. രാഷ്ട്രദീപിക ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടർ റവ.ഡോ. റെജി മനയ്ക്കലേട്ട് ആമുഖ പ്രഭാഷണം നടത്തി.
കോട്ടയം ലൂർദ് പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഫാ. പയസ് ജോസഫ്, ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഡോ. ജെഗി ഗ്രേസ് തോമസ്, ഹെഡ്മിസ്ട്രസ് ബീന ബേബി, അതിരന്പുഴ സെന്റ് അലോഷ്യസ് എൽപി സ്കൂൾ ഹെഡ്മാസ്റ്റർ ഏബ്രഹാം കൊറ്റത്തിൽ, ദീപിക ഡെപ്യൂട്ടി ജനറൽ മാനേജർ ജോസഫ് ഓലിക്കൽ എന്നിവർ പ്രസംഗിച്ചു.
ദീപിക ഫ്രണ്ട്സ് ക്ലബ് സംസ്ഥാന ജോയിന്റ് ഡയറക്ടർ ഫാ. ജിനോ പുന്നമറ്റം, ദീപിക ചീഫ് ഫിനാൻഷ്യൽ ഓഫീസർ എം.എം. ജോർജ്, ഡെപ്യൂട്ടി ജനറൽ മാനേജർ (എച്ച്ആർ) കോര ജോസഫ്, പിആർഒ മാത്യു കൊല്ലമലക്കരോട്ട്, കോട്ടയം യൂണിറ്റ് സർക്കുലേഷൻ മാനേജർ ജോണ്സണ് വള്ളോംപുരയിടം, അസിസ്റ്റന്റ് സർക്കുലേഷൻ മാനേജർ കോര സി. കുന്നുംപുറം എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ദീപിക നമ്മുടെ ഭാഷ പദ്ധതിക്കു തുടക്കം
12:51 AM Jun 24, 2019 | Deepika.com