കൊച്ചി: അന്തര്‍ സംസ്ഥാന ബസുകള്‍ ഇന്നു മുതൽ സർവീസ് നിർത്തിവയ്ക്കുന്നതു സര്‍ക്കാരിനെ അറിയിച്ചില്ലെന്ന ഗതാഗത മന്ത്രിയുടെ പ്രസ്താവന വസ്തുതയ്ക്കു നിരക്കാത്തതാണെന്ന് ഇന്റര്‍സ്റ്റേറ്റ് ബസ് ഓണേഴ്സ് അസോസിയേഷന് (ഐബിഒഎ) സംസ്ഥാന പ്രസിഡന്റ് മനോജ് പടിക്കല്‍ പറഞ്ഞു.
സര്‍വീസ് നിര്‍ത്താനായി സംഘടന തീരുമാനിച്ച ഉടനെ മുഖ്യമന്ത്രി, ഗതാഗത മന്ത്രി, ഗതാഗത സെക്രട്ടറി എന്നിവർക്ക് സംഘടന ഇ-മെയില്‍ അയച്ചിരുന്നു. വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്ന സംഘടനയുടെ ആവശ്യത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഗതാഗത വകുപ്പ്, ഗതാഗത കമ്മീഷണര്‍ എന്നിവർക്കു നിര്‍ദേശം നൽകിയെന്ന മറുപടി ലഭിച്ചതായും മനോജ് പടിക്കല്‍ പറഞ്ഞു.
അന്തർസംസ്ഥാന ബസ് സർവീസ് നിർത്തുന്നത് അറിയിച്ചിരുന്നു: ഐബിഒഎ
12:51 AM Jun 24, 2019 | Deepika.com