കൊച്ചി: എറണാകുളം-കുമ്പളം റെയിൽപാതയിൽ ട്രാക്ക് നവീകരണം നടക്കുന്നതിനാൽ ഇന്നു മുതൽ ജൂലൈ എട്ടു വരെ ഈ പാതയിലുള്ള പാസഞ്ചർ സർവീസുകൾക്കു നിയന്ത്രണം. ആലപ്പുഴ വഴിയുള്ള എറണാകുളം- കായംകുളം പാസഞ്ചർ (56381), കായംകുളം- എറണാകുളം പാസഞ്ചർ (56382) സർവീസുകൾ ഇന്നു മുതൽ എട്ടു വരെ പൂർണമായും റദ്ദാക്കി.
തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ ആലപ്പുഴ വഴിയുള്ള എറണാകുളം- കൊല്ലം മെമു (66303), കൊല്ലം-എറണാകുളം മെമു (66302) സർവീസ് നടത്തില്ല.
ഈ ദിവസങ്ങളിൽ കായംകുളം-എറണാകുളം പാസഞ്ചർ (56380) തുറവൂരിലോ കുന്പളം സ്റ്റേഷനിലോ 35 മിനിട്ടോളം പിടിച്ചിടും.
ട്രാക്ക് നവീകരണം; പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കി
12:37 AM Jun 24, 2019 | Deepika.com