തളിപ്പറമ്പ്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ പോലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ട് ഒളിവിൽ കഴിയുകയായിരുന്ന ഹണിട്രാപ് സംഘത്തലവന് മുംബൈയില്‍ പിടിയിലായി.
ഹണിട്രാപ് പെണ്‍വാണിഭ സംഘത്തിലെ മുഖ്യകണ്ണി കുറുമാത്തൂര്‍ ചൊറുക്കള റഹ്മത്ത് വില്ലയില്‍ കൊടിയിൽ റുവൈസി (23)നെയാണ് തളിപ്പറമ്പ് ഡിവൈഎസ്പി ടി.കെ. രത്നകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. വിവിധ ഹോട്ടലുകളിൽ മാറിമാറി ജോലിചെയ്ത റുവൈസിനെ തിരിച്ചറിഞ്ഞ ഒരാള്‍ തളിപ്പറമ്പ് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
ഹണിട്രാപ് തലവന്‍ മുംബൈയില്‍ അറസ്റ്റിൽ
12:37 AM Jun 24, 2019 | Deepika.com