തിരുവനന്തപുരം: ട്രഷറികളുടെ പ്രവർത്തനം കൂടുതൽ സുതാര്യവും സുഗമവും ആക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ ട്രഷറികളിൽ അടുത്തമാസം ഒന്നുമുതൽ ഇ ബിൽ സംവിധാനം നിലവിൽ വരും. ട്രഷറി പ്രവർത്തനം പൂർണമായും കന്പ്യൂട്ടർവത്കരിക്കുന്നതിന്റെയും ഓണ്‍ലൈൻ ആക്കുന്നതിന്റെയും ഭാഗമായാണിത്. ഇ ബിൽ സംധാനം ഏർപ്പെടുത്തിക്കൊണ്ട് ധനവകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു.
സർക്കാർ നടപ്പാക്കുന്ന സമഗ്ര ധനകാര്യ മാനേജ്മെന്റ് സംവിധാനത്തിന്റെ ഭാഗമായാണ് ഇ ബിൽ സംവിധാനം ഏർപ്പെടുത്തുന്നത്. ഇതോടെ ബിൽ ബുക്കുകളും ലെഡ്ജറുകളും ട്രഷറികളിൽ നിന്ന് അപ്രത്യക്ഷമാകും. ബില്ലുകളുടെ സമർപ്പണം മുതൽ സെറ്റിൽമെന്റ് വരെയുള്ള നടപടികൾ സമർപ്പിക്കുന്നവർക്ക് ഏത് സമയവും അറിയാനും കാലതാമസമുണ്ടായാൽ പരാതിപ്പെടാനും അവസരം ലഭിക്കും. ഇതിനായി കേരള ട്രഷറി പ്രവർത്തന ചട്ടത്തിൽ ഭേദഗതി വരുത്തിയിരുന്നു. ഇ ബിൽ സംവിധാനത്തിനായി ട്രഷറി വകുപ്പിന്റെ നേതൃത്വത്തിൽ തയാറാക്കിയ പ്രത്യേക സോഫ്റ്റ് വെയറാണ് ഉപയോഗിക്കുന്നത്.
ട്രഷറികളിൽ അടുത്തമാസം ഒന്നുമുതൽ ഇ- ബിൽ സംവിധാനം നിലവിൽവരും
12:37 AM Jun 24, 2019 | Deepika.com