കോട്ടയം: രാജ്യത്തെ മികച്ച സർക്കാർ സർവകലാശാലകളെ കണ്ടെത്താൻ ഇന്ത്യ ടുഡേ- എംഡിആർഎ നടത്തിയ റാങ്കിംഗിൽ എംജി സർവലാശാല ആറാം സ്ഥാനത്തേക്ക് ഉയർന്നതായി വൈസ് ചാൻസലർ പ്രഫ. സാബു തോമസ്. 2018ൽ പതിനൊന്നാം സ്ഥാനത്തായിരുന്നു.
കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ ഏറ്റവുമധികം പേറ്റന്റുകൾ ഫയൽ ചെയ്ത സർവകലാശാലകളുടെ പട്ടികയിൽ എംജി അഞ്ചാം സ്ഥാനത്തെത്തി. അക്കാദമിക ഗവേഷണ മികവിന്റെ പോയിന്റ് നിലയിൽ രണ്ടാംസ്ഥാനത്താണ് എംജി. ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയാണ് ഒന്നാംസ്ഥാനത്ത്. മികച്ച സർക്കാർ സർവകലാശാലകളിൽ ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയാണ് ഒന്നാം സ്ഥാനത്ത്. കുസാറ്റ് ഒന്പതാം സ്ഥാനത്തെത്തി. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ നാഷണൽ ഇൻസ്റ്റിറ്റിയൂഷണൽ റാങ്കിംഗ് ഫ്രെയിം വർക്കിൽ 34-ാം സ്ഥാനത്തുനിന്നാണു ഈ വർഷം 30-ാം സ്ഥാനത്തേക്ക് എംജി ഉയർന്നിരുന്നു. സംസ്ഥാനത്തെ മികച്ച സർവകലാശാലയ്ക്കു ഗവർണർ ഏർപ്പെടുത്തിയ ’ചാൻസലേഴ്സ് അവാർഡ്’ 2015-16ലും 2017-18ലും എംജി നേടിയിട്ടുണ്ട്.
ഇന്ത്യാടുഡേ റാങ്കിംഗിൽ എംജി സർവകലാശാല ആറാംസ്ഥാനത്ത്
12:37 AM Jun 24, 2019 | Deepika.com