തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിക്കെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങളെപ്പറ്റി സമഗ്രമായ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് വ്യക്തിപരമായ കാര്യമാണെന്നും അതുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നും പറഞ്ഞ് സിപിഎമ്മിനും കോടിയേരിക്കും ഒഴിഞ്ഞുമാറാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇക്കാര്യത്തില്‍ സത്യാവസ്ഥ എന്താണെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. അതിനാല്‍ നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണം നടത്തണം. ഈ കേസില്‍ ഇര പറഞ്ഞതില്‍ സത്യമുണ്ടെങ്കില്‍ അവര്‍ക്ക് നീതി ഉറപ്പാക്കണം. സിപിഎമ്മിലെ അപചയത്തിന്റെ പ്രതിഫലനമാണ് ഒന്നൊന്നായി അടുത്ത ദിവസങ്ങളില്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. എല്ലാറ്റിനും വെള്ളപൂശുന്ന സമീപനമാണ് പാര്‍ട്ടി സ്വീകരിച്ചിരിക്കുന്നത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ പരാജയത്തില്‍ നിന്ന് സിപിഎം ഒരു പാഠവും പഠിക്കുന്നില്ല എന്നാണ് അവരുടെ പ്രതികരണത്തില്‍ നിന്ന് കാണുന്നത്-ചെന്നിത്തല പറ ഞ്ഞു.
ബിനോയ് കോടിയേരിക്കെതിരായ ആരോപണം: സമഗ്രാന്വേഷണം വേണം; രമേശ് ചെന്നിത്തല
01:32 AM Jun 23, 2019 | Deepika.com