തൃശൂർ: കേരള കോണ്ഗ്രസ് ജോസഫ് വിഭാഗത്തിലേക്കു മാറിയ തോമസ് ഉണ്ണിയാടനെയും ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റായ പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് അംഗം സി.വി. കുര്യാക്കോസിനെയും പുറത്താക്കിയെന്ന് കേരള കോണ്ഗ്രസ്-എം തൃശൂർ ജില്ലാ പ്രസിഡന്റ് എം.ടി. തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം. സി.വി. കുര്യാക്കോസിനെതിരേ തെരഞ്ഞെടുപ്പു കമ്മീഷനു പരാതി നൽകുമെന്നും ജില്ലാ ജനറൽ സെക്രട്ടറി ബേബി നെല്ലിക്കുഴി അറിയിച്ചു.
ആലപ്പുഴ: ജോസ് കെ. മാണിക്കു പിന്തുണ പ്രഖ്യാപിച്ച കേരള കോണ്ഗ്രസ്-എം ആലപ്പുഴ ജില്ലാ പ്രസിഡന്റ് വി.സി ഫ്രാൻസിസിനെ നീക്കിയെന്ന് പി.ജെ.ജോസഫ് വിഭാഗം. ജേക്കബ് ഏബ്രഹാമിനെ പുതിയ പ്രസിഡന്റായും തെരഞ്ഞെടുത്തതായും ഇവർ പറഞ്ഞു. യോഗത്തിൽ തോമസ് എം. മാത്തുണ്ണി അധ്യക്ഷനായി.
കേരളകോണ്- എമ്മിൽ പുറത്താക്കൽ
01:08 AM Jun 23, 2019 | Deepika.com