കൊച്ചി: ദക്ഷിണേന്ത്യയിൽ ഭീകരാക്രമണത്തിനു പദ്ധതിയിട്ടുവെന്ന കേസിലെ പ്രതികളെ എൻഐഎ കോടതിയിൽ ഹാജരാക്കി.
കോയന്പത്തൂർ നഞ്ചുണ്ടാപുരം സ്വദേശി മുഹമ്മദ് അസ്ഹറുദ്ദീൻ, ഉക്കടം സ്വദേശി ഷേക്ക് ഹിദായത്തുള്ള എന്നിവരെയാണു കസ്റ്റഡി കാലാവധി കഴിഞ്ഞതിനെത്തുടർന്നു കൊച്ചിയിലെ എൻഐഎ പ്രത്യേക കോടതിയിൽ ഹാജരാക്കിയത്. ഇവരെ ജൂലൈ 19 വരെ റിമാൻഡ് ചെയ്തു. അസ്ഹറുദ്ദീനെയും ഹിദായത്തുള്ളയെയും കഴിഞ്ഞ 17നാണു കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നതിനു കോടതി വിട്ടുകൊടുത്തത്.
പ്രതികളെ എൻഐഎ കോടതിയിൽ ഹാജരാക്കി
12:55 AM Jun 23, 2019 | Deepika.com