കൊച്ചി: രാജ്യാന്തര ഭീകര സംഘടനയായ ഐഎസിനു വേണ്ടി പോരാടാൻ സിറിയയിലേക്കു യുവാക്കളെ കടത്താൻ ശ്രമിച്ച വളപട്ടണം കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പ്രതികൾക്കെതിരേ കുറ്റം ചുമത്തി. സാക്ഷി വിസ്താരത്തിനുള്ള തീയതികളും പട്ടികയും 29നു നിശ്ചയിക്കും.
കേസിൽ അറസ്റ്റിലായ കണ്ണൂർ മണ്ടേരി മിഥിലജ് (28), ചെക്കികുളം അബ്ദുൽ റസാഖ് (25), തലശേരി യു.കെ. ഹംസ (58) എന്നിവർക്കെതിരേയാണു യുഎപിഎയും ഗൂഢാലോചനാ കുറ്റവും ചുമത്തിയിരിക്കുന്നത്.
ഐഎസ് വളപട്ടണം കേസ്: പ്രതികൾക്കെതിരേ കുറ്റം ചുമത്തി
12:55 AM Jun 23, 2019 | Deepika.com