നെ​ടു​മ്പാ​ശേ​രിയി​ൽ രണ്ടു കി​ലോ സ്വ​ർ​ണം പി​ടി​കൂടി; ഒരാൾ അറസ്റ്റിൽ

12:55 AM Jun 23, 2019 | Deepika.com
നെ​​​ടു​​​മ്പാ​​​ശേ​​​രി: കൊ​​​ച്ചി അ​​​ന്താ​​​രാ​​​ഷ്‌ട്ര വി​​​മാ​​​ന​​ത്താ​​​വ​​​ളം വ​​​ഴി അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി ക​​ട​​ത്താ​​ൻ ശ്ര​​മി​​ച്ച രണ്ടു കി​​ലോ സ്വ​​​ർ​​​ണം ക​​സ്റ്റം​​സ് പി​​ടി​​കൂ​​ടി. വി​​​ദേ​​​ശ​​​ത്തു​​നി​​​ന്നു വ​​​ന്ന മ​​​ല​​​പ്പു​​​റം, കോ​​​ഴി​​​ക്കോ​​​ട്, പാ​​​ല​​​ക്കാ​​​ട് സ്വ​​​ദേ​​​ശി​​​ക​​ളു​​ടെ പ​​ക്ക​​ൽ നി​​​ന്ന് യ​​ഥാ​​ക്ര​​മം 900 ഗ്രാം, 350 ​​​ഗ്രാം, 750 ഗ്രാം ​​​എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​ണ് സ്വ​​​ർ​​​ണം ക​​ണ്ടെ​​ടു​​ത്ത​​​ത്. മി​​ക്സി​​ക്കു​​ള്ളി​​ൽ സ്വ​​ർ​​ണം ഒ​​ളി​​പ്പി​​ച്ചു ക​​ട​​ത്താ​​ൻ ശ്ര​​മി​​ച്ച കേ​​സി​​ൽ പാ​​​ല​​​ക്കാ​​​ട് ചാ​​​ലി​​​ശേ​​​രി സ്വ​​​ദേ​​​ശി മ​​​ന്ന​​​ൻ ത​​​റ​​​യി​​​ൽ അ​​​ജ്മ​​​ലി(24)​​നെ അ​​റ​​സ്റ്റ് ചെ​​യ്തു.

ബ​​​ഹ്റി​​​നി​​​ൽനി​​​ന്ന് ര​​​ണ്ടു ദി​​​വ​​​സം മു​​​മ്പ് അ​​​ജ്മ​​​ൽ നെ​​ടു​​ന്പാ​​ശേ​​രി വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ വ​​ന്നി​​റ​​ങ്ങി​​യ​​പ്പോ​​ൾ മി​​​ക്‌​​​സി​​​യി​​​ൽ സ്വ​​​ർ​​​ണം ഉ​​​ണ്ടെ​​​ന്ന സൂ​​​ച​​​ന ല​​​ഭി​​​ച്ചെ​​​ങ്കി​​​ലും ക​​​ണ്ടെ​​​ത്താ​​​നാ​​​യി​​​ല്ല. തു​​ട​​ർ​​ന്ന് മി​​ക്സി ക​​സ്റ്റ​​ഡി​​യി​​ലെ​​ടുത്ത് അ​​ജ്മ​​ലി​​നെ ഉ​​പാ​​ധി​​ക​​ളോ​​ടെ പ​​റ​​ഞ്ഞ​​യ​​ച്ചു. തുടർപരിശോധന യിൽ മിക്സിക്കുള്ളിൽ സ്വർണം കണ്ടെത്തിയപ്പോൾ അ​​ജ്മ​​ലി​​നെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യു കയായിരുന്നു.