തിരുവനന്തപുരം: ഇടുക്കി ജില്ലയിലുള്ള അധ്യാപികയെ പീഡിപ്പിച്ച കേസിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ജിഎച്ച്എസ്എസിലെ ഹയർസെക്കൻഡറി കൊമേഴ്സ് വിഭാഗം അധ്യാപകൻ എസ്.ശേഖറിനെ പൊതു വിദ്യാഭ്യാസ ഡയറക്ടർ സസ്പെൻഡ് ചെയ്തു.
അധ്യാപികയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ടു തിരുവനന്തപുരം കന്റോണ്മെന്റ് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. പ്രാഥമികാന്വേഷണത്തിൽ അധ്യാപകനെതിരേയുള്ള ആരോപണം ശരിയാണെന്നു കണ്ടെത്തുകയും കുറ്റം സമ്മതിക്കുകയും ചെയ്തതായി സസ്പെൻഷൻ ഉത്തരവിൽ പറയുന്നു. പരാതിക്കാരി പ്രതിയെ തിരിച്ചറിഞ്ഞതിനെ തുടർന്നു കഴിഞ്ഞ മാസം 26ന് ശേഖറിനെ അറസ്റ്റു ചെയ്തു. തുടർന്നു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു.
പീഡന കേസ്: അധ്യാപകനു സസ്പെൻഷൻ
12:48 AM Jun 23, 2019 | Deepika.com