തിരുവനന്തപുരം: കെ- ടെറ്റ് യോഗ്യത നേടാത്ത സർക്കാർ, എയ്ഡഡ് അധ്യാപകരുടെ ശമ്പളം തടയരുതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശം നൽകി. ശന്പളം തടയുന്നതു സംബന്ധിച്ച സർക്കാർ നിർദേശങ്ങളൊന്നും ഇതു വരെ ഉണ്ടായിട്ടില്ലെന്ന് ഡയറക്ടർ അറിയിച്ചു.
2018-19 വർഷം വരെ നിയമിതരായ അധ്യാപകരിൽ കെ- ടെറ്റ് യോഗ്യത നേടാത്തവർക്ക് ഇതിന് ഇക്കഴിഞ്ഞ മാർച്ച് 31 വരെ സർക്കാർ സമയം അനുവദിച്ചിരുന്നു. എന്നാൽ, ഇക്കാലയളവിൽ കെ- ടെറ്റ് യോഗ്യത നേടിയില്ലെങ്കിൽ ശന്പളം തടയണമെന്നു സർക്കാർ ഇതു വരെ നിർദേശിച്ചിട്ടില്ലെന്നും അതിനാൽ ശന്പളം തടയരുതെന്നു പ്രധാനാധ്യപകർക്കു കർശന നിർദേശം നൽകണമെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കുലറിൽ ആവശ്യപ്പെട്ടു.എന്നാൽ കെ- ടെറ്റ് യോഗ്യത നേടാതെ പ്രബേഷൻ ഡിക്ലയർ ചെയ്യുകയോ ഇൻക്രിമെന്റ് അനുവദിക്കുകയോ ചെയ്യരുതെന്നും സർക്കുലറിൽ പറയുന്നു.
കെ- ടെറ്റ് യോഗ്യത നേടാത്ത അധ്യാപകരുടെ ശമ്പളം തടയരുതെന്നു നിർദേശം
12:48 AM Jun 23, 2019 | Deepika.com