ഫാ. ​മാ​ത്യു വ​ട​ക്കേ​മു​റി അ​നു​സ്മ​ര​ണ​വും അ​വാ​ർ​ഡ് ദാ​ന​വും നടത്തി

12:37 AM Jun 23, 2019 | Deepika.com
പാ​​റ​​​ത്തോ​​​ട്(കാഞ്ഞിരപ്പള്ളി): മ​​​ല​​​നാ​​​ട് ഡ​​​വ​​​ല​​​പ്മെ​​​ന്‍റ് സൊ​​​സൈ​​​റ്റി സ്ഥാ​​​പ​​​ക​​​നും ഇ​​​ൻ​​​ഫാം ദേ​​​ശീ​​​യ ചെ​​​യ​​​ർ​​​മാ​​​നു​​​മാ​​​യി​​​രു​​​ന്ന ഫാ. ​​​മാ​​​ത്യു വ​​​ട​​​ക്കേ​​​മു​​​റി അ​​​നു​​​സ്മ​​​ര​​​ണ​​​വും അ​​​വാ​​​ർ​​​ഡ് ദാ​​​ന​​​വും വാ​​​ർ​​​ഷി​​​ക സ​​​മ്മേ​​​ള​​​ന​​​വും സ​​​ഹാ​​​യ മെ​​​ത്രാ​​​ൻ മാ​​​ർ ജോ​​​സ് പു​​​ളി​​​ക്ക​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. പ്ര​​​സി​​​ഡ​​​ന്‍റ് ഫാ. ​​​ജ​​​സ്റ്റി​​​ൻ പ​​​ഴേ​​​പ​​​റ​​​ന്പി​​​ൽ അ​​​ധ്യ​​​ക്ഷ​​​ത​​​വ​​​ഹി​​​ച്ചു. സൊ​​​സൈ​​​റ്റി സെ​​​ക്ര​​​ട്ട​​​റി ഫാ.​​​തോ​​​മ​​​സ് മ​​​റ്റ​​​മു​​​ണ്ട​​​യി​​​ൽ, അ​​​സി​​​സ്റ്റ​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ കി​​​ളി​​​രൂ​​​പ്പ​​​റ​​​ന്പി​​​ൽ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. എ​​​സ്എ​​​സ്എ​​​ൽ​​​സി, പ്ല​​​സ്ടു പ​​​രീ​​​ക്ഷ​​​ക​​​ളി​​​ൽ ഉ​​​ന്ന​​​ത വി​​​ജ​​​യം നേ​​​ടി​​​യ​​​വ​​​ർ​​​ക്കു സ്കോ​​​ള​​​ർ​​​ഷി​​​പ്പും മി​​​ക​​​ച്ച ക്ഷീ​​​ര ക​​​ർ​​​ഷ​​​ക​​​നു​​​ള്ള അ​​​വാ​​​ർ​​​ഡും ക്യാ​​​ഷ് അ​​​വാ​​​ർ​​​ഡും സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ വി​​​ത​​​ര​​​ണം ചെ​​​യ്തു. സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ വി​​​വി​​​ധ യൂ​​​ണി​​​റ്റു​​​ക​​​ളി​​​ലെ ര​​​ക്ഷാ​​​ധി​​​കാ​​​രി​​​ക​​​ൾ, പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.