തിരുവനന്തപുരം: ഈ വർഷത്തെ ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽബി, ത്രിവത്സര എൽഎൽബി പ്രവേശന പരീക്ഷാ ഫലങ്ങൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തി. വിദ്യാർഥികൾ അവരുടെ റാങ്ക് വിവരങ്ങൾ വെബ്സൈറ്റിലെ ബന്ധപ്പെട്ട കാൻഡിഡേറ്റ് പോർട്ടലുകളിൽ ലോഗിൻ ചെയത് റിസൾട്ട് എന്ന ലിങ്ക് ക്ലിക്ക് ചെയ്താൽ കാണാം. വിദ്യാർഥികൾ പരീക്ഷയിൽ രേഖപ്പെടുത്തിയ ഉത്തരങ്ങളും പോർട്ടലിൽ ലഭ്യമാണ്.
ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽബി പരീക്ഷയിൽ അമൃത സന്തോഷ്കുമാർ(റോൾ നന്പർ -16756), കാട്ടുങ്ങൽ വീട്, വടക്കുമുറി, പെരിങ്ങോട്ടുകര, തൃശൂർ ഒന്നാം റാങ്ക് നേടി.
ത്രിവത്സര എൽഎൽബി പരീക്ഷയിൽ കെ.എൻ. രഞ്ജിത് (റോൾ നന്പർ 57219), സാൻ മിഷേൽ, പുറക്കാട്ടിരി, തലക്കുളത്തൂർ, കോഴിക്കോട് ഒന്നാം റാങ്ക് കരസ്ഥമാക്കി. ഏതാനും അപേക്ഷകരുടെ റാങ്ക് വിവരം തടഞ്ഞുവച്ചിട്ടുണ്ട്. ഇത്തരക്കാർ അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കുന്നതിന് കാൻഡിഡേറ്റ് പോർട്ടലിലെ MEMO എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് രേഖകൾ അപ്ലോഡ് ചെയ്യുന്ന മുറയ്ക്ക് അവരുടെ റാങ്ക് പ്രസിദ്ധീകരിക്കും. കാറ്റഗറി ലിസ്റ്റുകൾ പ്രസിദ്ധീകരിച്ച് അലോട്ട്മെന്റ് നടപടികൾ ഉടൻ ആരംഭിക്കും.
എൽഎൽബി പ്രവേശന പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി
12:37 AM Jun 23, 2019 | Deepika.com