കോട്ടയം: എംജി യൂണിവേഴ്സിറ്റി ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ പരീക്ഷാ നടത്തിപ്പും ഫലപ്രഖ്യാപനവും സമയബന്ധിതമായി നടപ്പാക്കാൻ 2019-20 അധ്യയന വർഷത്തെ പരീക്ഷ കലണ്ടർ തയാറാക്കിയതായി വൈസ് ചാൻസലർ പ്രഫ. സാബു തോമസ്. സർവകലാശാലയ്ക്കു കീഴിലുള്ള കോളജുകളിലെ പ്രിൻസിപ്പൽമാരുടെ യോഗം സ്കൂൾ ഓഫ് കെമിക്കൽ സയൻസസ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സർവകലാശാലയ്ക്ക് കീഴിലുള്ള മികച്ച കോളജിനെ കണ്ടെത്തി പുരസ്കാരം നൽകും. ഗവേഷണത്തിലടക്കം കോളജുകളും സർവകലാശാലയും ഒന്നിച്ചു പ്രവർത്തിക്കണം. ഉത്തരക്കടലാസുകളുടെ ഓണ്‍ലൈൻ മൂല്യനിർണയം സാധ്യമാക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുകയാണ്. കോളജുകൾ അറിവ് സമൂഹത്തിലേക്കു പകർന്നു നൽകാനുള്ള കൂടുതൽ പ്രവർത്തനങ്ങൾ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
എംജിയിൽ യുജി-പിജി പരീക്ഷ കലണ്ടറായി
12:37 AM Jun 23, 2019 | Deepika.com