തിരുവനന്തപുരം: അഡീഷണൽ ചീഫ് സെക്രട്ടറി രാജു നാരായണസ്വാമിയെ നിർബന്ധിത വിരമിക്കൽ നൽകി നീക്കംചെയ്യാൻ സർക്കാർ. ഇതുസംബന്ധിച്ചുള്ള അടിയന്തര സന്ദേശം സംസ്ഥാന സർക്കാർ കേന്ദ്ര പെഴ്സൊണേൽ മന്ത്രാലയത്തിന് അയച്ചുകൊടുത്തു.
കേന്ദ്ര- സംസ്ഥാന സർവീസുകളിലെ ഉന്നത ഉദ്യോഗസ്ഥരടങ്ങിയ സമിതിയാണു രാജു നാരായണ സ്വാമിയെ പിരിച്ചുവിടാനുള്ള തീരുമാനം കൈക്കൊണ്ടത്. സർവീസിലിരിക്കെ ഉത്തരവാദിത്തമില്ലാതെ പ്രവർത്തിച്ചുവെന്നാണു സ്വാമിക്കെതിരേയുള്ള സമിതിയുടെ കണ്ടെത്തൽ. കേന്ദ്ര സർവീസിൽനിന്നു സംസ്ഥാന സർവീസിലേക്കു തിരിച്ചുവന്ന കാര്യം സർക്കാരിനെ അറിയിക്കാത്തതും അദ്ദേഹത്തിനെതിരേയുള്ള കുറ്റമായി സമിതി കണ്ടെത്തിയിട്ടുണ്ട്.
രാജു നാരായണ സ്വാമിയെ പിരിച്ചുവിടാൻ ശിപാർശ
02:10 AM Jun 22, 2019 | Deepika.com