വെഞ്ഞാറമൂട്: ജോലിസ്ഥലത്തെ പീഡനത്തെ തുടര്‍ന്ന് ഭര്‍ത്താവ് നാടുവിട്ടതായി ഭാര്യ പോലീസിൽ പരാതി നൽകി. വെഞ്ഞാറമൂട് കാവറ പുത്തന്‍വീട്ടില്‍ കവിതാരജിയാണ് ഇറിഗേഷന്‍ ഡിപ്പാര്‍ട്ടുമെന്റിലെ ഐആര്ഡിബിയില് ജോലിചെയ്യുന്ന ഭര്‍ത്താവ് ആർ.എൽ. റെജിയെ കാണാനില്ലന്ന് കാട്ടി വെഞ്ഞാറമൂട് പോലീസില്‍ പരാതി നല്‍കിയത്.
കഴിഞ്ഞ ദിവസം ജോലികഴിഞ്ഞ് എത്തിയ റെജി വീട്ടിൽ നിന്ന് ഇറങ്ങിപ്പോയശേഷം മടങ്ങി വന്നിട്ടില്ല എന്നാണ് പരാതിയില്‍ പറയുന്നത്. ഭാര്യയുടെ മൊബൈലിലേക്ക് അയച്ച മെസേജില്‍ ഓഫീസിലെ ചില ഉദ്യോഗസ്ഥരുടെ നടപടികളില്‍ മനംനൊന്ത് നാടുവിടുകയാണെന്നും ഇനി നാണംകെട്ടു ജീവിക്കാനാകില്ലന്നും മറ്റുമാണു പറഞ്ഞത്. താന്‍ ജോലിക്കു ഹാജരായ ദിവസങ്ങില്‍ പോലും ശന്പളം നല്കാന് വകുപ്പിലെ ഉദ്യോഗസ്ഥര്‍ തയാറായില്ലെന്നും ഭാര്യക്കയച്ച സന്ദേശത്തില്‍ പറയുന്നു.
ഇറിഗേഷൻ ഉദ്യോഗസ്ഥനെ കാണാതായി, മേലുദ്യോഗസ്ഥരുടെ പീഡനമെന്നു പരാതി
12:53 AM Jun 22, 2019 | Deepika.com